Local

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന് പ്രസ് ക്ലബ്ബിന്റെ ആദരം

കുന്നമംഗലം; കുന്നമംഗലത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബ്ഗത്തുള്ളക്ക് കുന്നംമംഗലം പ്രസ് ക്ലബ്ബിന്റെ ആദരം. 30 വര്‍ഷത്തോളമായി മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ആരോരുമില്ലാത്ത അനാഥാലയത്തില്‍ വളര്‍ന്നപെരിങ്ങളം സ്വദേശി നിസരസ്വതി അമ്മയുടെ ദുരിതം നിറഞ്ഞ ജീവിത കഥ പുറം ലോകത്തെ അറിയിച്ചതിനാണ്പി എസ് എന്‍ കമ്മ്യൂണിറ്റി കോളേജിന്റെ അവാര്‍ഡിന് അര്‍ഹനായത്. കൂടാതെ കാന്‍സര്‍ രംഗത്ത് ബോധവത്കരണം നടത്തുന്ന ഏഷ്യാനെറ്റിന്റെ ചലന്‍ഞ്ച്കാന്‍സര്‍ മികച്ച പ്രവര്‍ത്തകനുള്ള അംഗീകരവും കഴിഞദിവസം സിബ്ഗത്തുള്ളക്ക് ലഭിച്ചിരുന്നു.ഇതിന് പുറമെ പതിനൊന്ന് അംഗീകാരങ്ങള്‍ മുമ്പ് ലഭിച്ചിട്ടുണ്ട്. കുന്ദമംഗലം സ്വീകാര്‍ […]

Local

എയിഡ്‌സ് ദിനാചരണം;സെമിനാര്‍ സംഘടിപ്പിച്ചു

ലോക എയിഡ്‌സ് ദിനത്തോടനുബന്ധിച്ച് കരുവന്‍ പൊയില്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ ഹരിത എക്കോ ക്ലബ് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കൊടുവള്ളി കമ്യൂണിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീ പ്രസാദ്, അബദുല്‍ ഗഫൂര്‍, കോഡിനേറ്റര്‍ അബദുല്‍ ബഷീര്‍, ഫസ്‌ന, ഹനീന്‍ എന്നിവര്‍ പ്രസംഗിച്ചു.

മിൽമ മലബാർ മേഖല യൂണിയൻ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ന്യൂതന പദ്ധതികളുടെ ഉദ്ഘാടനം

കുന്ദമംഗലം: മിൽമ, മലബാർ മേഖലാ യൂണിയൻ്റെ 30-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രഖാപിച്ചിട്ടുളള നൂതന പദ്ധതികളുടെ മേഖലാ തല ഉത്ഘാടനം റടന്നു.പുതുതായി വിപണിയിലിറക്കുന്ന ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനവും, മാതൃഭാഷ ഭരണഭാഷ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനവും, മുൻ ചെയർമാൻമാരായ പത്മനാഭ കുറുപ്പ്, പി.പി. ഗോപിനാഥ പിള്ള എന്നിവരെ ആദരിക്കുന്ന ചടങ്ങും, എം.ആർ. ഡി.എഫ് പൗൾട്ടറി പ്രോഡക്റ്റ് ലോഞ്ചിംഗും വനം-വന്യജീവി, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ. രാജു നിർവഹിച്ചു. ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ തോട്ടത്തിൽ […]

Local

ബൈക്കിടിച്ച് മരണപ്പെട്ടു

കുന്ദമംഗലം; എന്‍ഐടി യില്‍ സെക്യൂരിറ്റി ജീവനക്കാരനായ ബാബൂ(54) നിര്യാതനായി. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി റോഡില്‍നിന്ന് ബൈക്ക് ഇടിച്ചാണ് മരണം. അച്ഛന്‍ നിര്യാതനായ ഗോവിന്ദന്‍ നായര്‍, അമ്മ അരിയില്‍ ജാനകി അമ്മ. ഭാര്യ; ജയലക്ഷ്മി മക്കള്‍; അമൃത, അരുണ്‍ സഹോദരങ്ങള്‍; വേണു നായര്‍, മണി നായര്‍ സഞ്ചയനം ഞായറാഴ്ച

Local

പ്രേരക്മാര്‍ സത്യാഗ്രഹ സമരം നടത്തി

കുന്ദമംഗലം: കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രേരക്മാര്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സത്യാഗ്രഹ സമരം നടത്തി. കൃത്യമായോ പൂര്‍ണമായോ വേതനം ലഭിക്കാത്തതുള്‍പ്പെടെ പ്രേരക്മാരുടെ ഗൗരവമേറിയ പ്രശ്‌നങ്ങള്‍ക്ക് സാക്ഷരതാ മിഷനും സര്‍ക്കാരും കാട്ടുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരം.സി.ഐ.ടി യു ജില്ലാ പ്രസിഡണ്ട് എം.ധര്‍മ്മജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് യൂനിറ്റ് സെക്രട്ടറി എം.സരസു സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ എ.അശോകന്‍, ഇ .ബാലകൃഷ്ണന്‍ ,സുലൈമാന്‍, ജീജ എന്നിവര്‍ പ്രസംഗിച്ചു.

Trending

കുന്ദമംഗലം കോടതി നൂറാം വാര്‍ഷികത്തിന്റെ നിറവില്‍

ചരിത്രമുറങ്ങുന്ന കുന്ദമംഗലത്തിന്റെ മണ്ണില്‍ ചരിത്രത്തിന്റെ അടയാളമായി നില്‍ക്കുന്ന കുന്ദമംഗലം കോടതി നൂറാം വാര്‍ഷികത്തിന്റെ നിറവില്‍. 1919 ല്‍ പണിതീര്‍ത്ത കെട്ടിടം 2019 ല്‍ 100 വര്‍ഷം തികയ്ക്കും. ബ്രിട്ടീഷ്‌കാലത്തിന്റെ ചരിത്രം നിലനില്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഇത്രയും കാലം പഴക്കമുള്ള കെട്ടിടങ്ങള്‍ ഏറെ വിരളമാണ്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പല കെട്ടിടങ്ങളും വിസ്മൃതിയിലാണ്ടപ്പോള്‍ പുതു തലമുറയ്ക്ക് പഠിക്കാനും ഓര്‍ക്കാനുമുള്ള ഏക അവശേഷിപ്പാണ് 100 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടം. 1919 ല്‍ നിര്‍മിച്ച ഈ കെട്ടിടം അന്ന് ബ്രിട്ടീഷുകാരുടെ ഭക്ഷ്യസംഭരണ […]

News

‘ഒന്നാകാം ഉയരാം” വാരാഘോഷ പരിപാടി സംഘടിപ്പിച്ചു

കുന്ദമംഗലം: മർകസ് ഗേൾസ് ഹൈസ് സ്കൂളിൽ  ലോക ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച്  മർഹബ ക്ലബ്ബിന്റെ നേതൃത്വത്തിൽ വാര ഘോഷ പരിപാടി സംഘടിപ്പിച്ചു. “ഒന്നാകാം ഉയരാം ” എന്ന പ്രമേയത്തിൽ നവമ്പർ 27 മുതൽ ഡിസംബർ 2 വരെ നടന്ന പരിപാടി താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ആപ്പീസിലെ സൂപ്രണ്ട് സി വി അഷ്റഫ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ആയിഷാബീവി ടീച്ചർ സ്വാഗതം പറഞ്ഞു. റിസോഴ്സ് ടീച്ചർ […]

News

ബഹിഷ്‌കരണം നിലനില്‍ക്കെ ശിവദാസന്‍ നായരോടൊപ്പം വേദിപങ്കിട്ട് കോണ്‍ഗ്രസ് നേതാക്കള്‍

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന വിവാദങ്ങള്‍ നിലനില്‍ക്കെ ശിവദാസന്‍ നായരെ വാര്‍ഡ് ഗ്രാമോത്സവത്തിന് കോണ്‍ഗ്രസ് മെമ്പര്‍ അദ്ദേഹത്തിന്റെ വാര്‍ഡില്‍ ക്ഷണിച്ചത് വിവാദമാകുന്നു. ബ്ലോക്ക് പഞ്ചായത്തിലെ വിവാദങ്ങളില്‍ ശക്തമായി പ്രതികരിച്ച കോണ്‍ഗ്രസ് നേരത്തെ ബ്ലോക്ക് കമ്മറ്റി മീറ്റിങ് ശിവദാസന്‍ നായര്‍ പങ്കെടുത്തതിനാല്‍ ബഹിഷ്‌കരിച്ചിരുന്നു. ശിവദാസന്‍ നായരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും തുടര്‍ന്ന് മീറ്റിങ്ങ് പിരിച്ചുവിടുകയും ചെയ്തിരുന്നു. നിലവില്‍ വിവാദത്തില്‍ കോടതിയില്‍ കേസ് നടക്കുകയും […]

Local

ഹെവന്‍സ് മേഖലാ ഫെസ്റ്റ് കുറ്റ്യാടിക്ക് ഓവറോള്‍ കിരീടം

ഓമശ്ശേരി: ഹെവന്‍സ് ഖുര്‍ആനിക് മേഖലാ ഫെസ്റ്റില്‍ 297 പോയന്റ് നേടി ഹെവന്‍സ് പ്രീ സ്‌ക്കൂള്‍ കുറ്റ്യാടി ജേതാക്കളായി. ഹെവന്‍സ് പ്രീ സ്‌ക്കൂള്‍ ഓമശ്ശേരി, ഹെവന്‍സ് ചേന്ദമംഗലൂര്‍ സ്‌ക്കൂളുകള്‍ 283,273 പോയന്റുകള്‍ നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഫെസ്റ്റ് കാരാട്ട് റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ. കുഞ്ഞാലി മാസ്റ്റര്‍, സെക്രട്ടരി എം.അബ്ദു ലത്തീഫ്, ഹെവന്‍സ് ഡയരക്ടര്‍ സുശീര്‍ ഹസന്‍, എ. മൊയ്തീന്‍ കുട്ടി മൗലവി, ഷൗക്കത്തലി ഫാറൂഖി, ശാക്കിര്‍ […]

News

സംസ്ഥാന കലോത്സവത്തില്‍ അഭിമാന നേട്ടവുമായി കുന്ദമംഗലം ജിഎച്ചഎസ്എസ്

കുന്ദമംഗലം; സംസ്ഥാന കലോത്സവത്തില്‍ അഭിമാന നേട്ടവുമായി കുന്ദമംഗലം ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനികള്‍. മുന കദീജ, ഫിദ ജാസ്മിന്‍, ജഹാന, ഹിബ ജെബിന്‍, ഫാത്തിമ, നസ്‌ന, അയിഷ ജെബിന്‍ എന്നീ വിദ്യാര്‍ത്ഥിനികളാണ് അറബിക് കലോത്സവത്തിലെ അറബി ഗ്രൂപ്പ് സോങ് മത്സരത്തില്‍ എ ഗ്രേഡ് നേടിക്കൊണ്ട് അഭിമാനമായി മാറിയത്. നേരത്തെ സബ്ജില്ല കലോത്സവത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച ഇവര്‍ അപ്പീലിലൂടെയാണ് ജില്ലയില്‍ എത്തിയത്. തുടര്‍ന്ന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു. സ്‌കൂളിലെ അറബിക് അധ്യാപകരായ ആമിന ടീച്ചറുടെയും അഷ്‌റഫ് മാസ്റ്ററുടെയും നേതൃത്വത്തിലുള്ള […]

error: Protected Content !!