Local

അംഗനവാടി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു

കുന്ദമംഗലം; കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 21-ാം വാര്‍ഡ് മണ്ടടി അംഗനവാടി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി കോയ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ത്രിപുരി പൂളോറ, ചെയര്‍പേഴ്‌സന്‍ സൗദ, ശ്രീബ, മുന്‍ മെമ്പര്‍ പ്രമോദ് ചെറാത്ത്, സിദ്ദിഖ് തെക്കയില്‍, മൊയ്തീന്‍ കോയ കണിയാറക്കല്‍, മനോജ് കാമ്പ്രത്ത്, ധര്‍മ്മരാജ്, വിജയന്‍ വി. നായര്‍, ബിനീഷ്,അജി.ടി, വിജയന്‍, റംല, […]

Kerala

ഭിന്നശേഷി ശാക്തീകരണം: ദേശീയ അവാര്‍ഡ് ആരോഗ്യമന്ത്രി ഏറ്റുവാങ്ങി

തിരുവനന്തപുരം: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. കേരളത്തില്‍ നിന്നും വിവിധ കാറ്റഗറികളിലായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന് മുമ്പ് […]

Local

ചൂണ്ടിക്കുളം അരിയില്‍ റോഡ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം;പ്രവൃത്തി പൂര്‍ത്തീകരിച്ച ചൂണ്ടിക്കുളം അരിയില്‍ റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാഷനല്‍ ഹൈവേയില്‍ കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് ആരംഭിച്ച് കുന്ദമംഗലം പെരിങ്ങളം റോഡില്‍ എത്തിച്ചേരുന്നതിന് സഹായകമായ എളുപ്പമാര്‍ഗ്ഗമാണിത്. എം.എല്‍.എ മുഖേന 3 ലക്ഷം രൂപയായിരുന്നു ഈ റോഡിന്റെ പ്രവൃത്തിക്കായി അനുവദിച്ചിരുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി ബൈജു, പുതുക്കുടി ബാവ, ഇ.പി ഉസ്മാന്‍, തടത്തില്‍ ബാബു, എന്‍. ബഷീര്‍ സംസാരിച്ചു. കെ. വിജയന്‍ […]

Local

ടാങ്ക് വിതരണം നിര്‍വ്വഹിച്ചു

മടവൂര്‍ ഗ്രാമപഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയ ST വിഭാഗങള്‍ക്കുള്ള വാട്ടര്‍ ടാങ്ക് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ടി.ഹസിന, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റിയാസ് ഖാന്‍ ,വിദ്യാഭ്യാസ ആരോഗ്യ ചെയര്‍പെഴ്‌സണ്‍ സിന്ധു മോഹന്‍, വാര്‍ഡ് മെമ്പര്‍ ശ്യാമള മലയില്‍’ അസിസ്റ്റന്റ് സെക്രട്ടറി ജിഷ, ST കോര്‍ഡിനേറ്റര്‍ ,ഊര മൂപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Trending

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനു് ഐ.എസ്.ഒ അംഗീകാരം

കുന്ദമംഗലം:കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനു് ഐ എസ് ഒ അംഗീകാരം ലഭിച്ചു. ഉന്നത നിലവാരത്തില്‍ ജനങ്ങള്‍ക്ക് സേവനം ഉറപ്പു വരുത്തുന്ന ബ്ലോക്കിനാണ് ഇത്തരം അംഗീകാരം നല്‍കുന്നത്. സേവന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ജനങ്ങള്‍ നല്‍കുമെന്ന് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ പറഞ്ഞു.

Local

ഭിന്നശേഷി ദിനം ആചരിച്ചു

നെടിയനാട് എ.യു.പി സ്‌കൂളില്‍ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി ദിനം ആചരിച്ചു. ഭിന്ന ശേഷി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന അസംബ്ലിയോടെ ദിനാചരണത്തിന് തുടക്കമായി. തുടര്‍ന്ന് നരിക്കുനി ഫയര്‍ & റെസ്‌ക്യൂ സ്റ്റേഷനിലെ ഓഫീസര്‍മാരായ എ.നിപിന്‍ദാസ്, പി.കെ സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ അവബോധ ക്ലാസും മോക്ഡ്രില്ലും അവതരിപ്പിച്ചു.

Local

ശിവദാസന്‍ നായരുമായി വേദി പങ്കിട്ടു; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ മാനസികമായി പീഠിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്‌തെന്ന വിഷയത്തില്‍ കേസ് നേരിടുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ക്കൊപ്പം വേദി പങ്കിട്ടതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ്, 10 ാം വാര്‍ഡ് മെമ്പര്‍ ഷംജിത്ത്, രജനി തടത്തില്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ ഹിദേഷ് കുമാര്‍ എന്നിവര്‍ക്കാണ് ഡിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ശിവദാസന്‍ […]

Local

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ രാജിക്കത്ത് നല്‍കും

കുന്ദമംഗലം; വൈസ് പ്രസിഡന്റ് ശിവദാസന്‍ നായരുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന കാരണത്താല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ രാജിക്കത്ത് നല്‍കും. നേരത്തെ ശിലദാസന്‍ നായര്‍ വിജി മുപ്രമ്മലിനെ മാനസികമായി പീഡിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിജി മുപ്രമ്മല്‍ പോലീസിലും കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതിയും നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് നേതൃത്വത്തില്‍ ശിവദാസന്‍ നായരെ പുറത്താക്കുവാനായി വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ചേര്‍ന്നപ്പോള്‍ […]

Local

യോഗ പരിശീലനം നേടിയ വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു

കളരിക്കണ്ടി: കളരിക്കണ്ടി നവോദയ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ മാസങ്ങളായി നടത്തിയ യോഗ പരിശീലനം നേടിയ വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ആര്‍ട്ടിസ്റ്റ് എ.പി രാമകൃഷ്ണനെ അനുമോദിക്കുന്ന ചടങ്ങും നടന്നു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി ജനാര്‍ദ്ദനന്‍ കളരിക്കണ്ടി അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ഹിതേഷ് കുമാര്‍, NAM ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ ഡോക്ടര്‍ സുകേഷ് കുമാര്‍. NHM കുന്നമംഗലം ഡോക്ടര്‍ സീതള്‍ ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു. […]

News

ശിവദാസന്‍ നായരുമൊത്ത് മുന്നോട്ട് പോകാനാവില്ല കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ രാജിക്കത്ത് നല്‍കി

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ രാജിക്കത്ത് നല്‍കി. വൈസ് പ്രസിഡന്റ് ശിവദാസന്‍ നായരുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന കാരണത്താലാണ് രാജിക്കത്ത് നല്‍കിയത്. നേരത്തെ ശിലദാസന്‍ നായര്‍ വിജി മുപ്രമ്മലിനെ മാനസികമായി പീഡിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിജി മുപ്രമ്മല്‍ പോലീസിലും കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതിയും നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് നേതൃത്വത്തില്‍ ശിവദാസന്‍ നായരെ പുറത്താക്കുവാനായി വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ […]

error: Protected Content !!