Kerala

റെയിൽവേ സ്റ്റേഷനെ മാലിന്യമുക്തമാക്കാൻ ക്ലീൻ കേരള

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ മാലിന്യമകറ്റാൻ നടപടിയുമായി ക്ലീൻ കേരള കമ്പനി. തിരുവനന്തപുരം റെയിൽവേ യാർഡിൽ നിന്നും ട്രെയിനുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ക്ലീൻ കേരള കമ്പനിയും ദക്ഷിണ റെയിൽവേയും തമ്മിൽ കരാറായത്.  മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് നടപടി.തിരുവനന്തപുരം റെയിൽവേ കോച്ചിംഗ് ഡിപ്പോയിൽ ഒരു റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി ഇതിനായി പ്രവർത്തിക്കുന്നുണ്ട്. യൂണിറ്റിന്റെ പ്രവർത്തന പരിപാലനം ക്ലീൻ കേരള കമ്പനി നിർവഹിക്കും. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത് […]

Local

ഖയാല്‍ മ്യൂസിക് റിട്രീറ്റ് ദര്‍ബാര്‍ ഹാള്‍; ഡിസംബര്‍ 21 ന് ഉദ്ഘാടനം

കൊടുവള്ളി; കൊടുവള്ളി ആസ്ഥാനമായി രണ്ടുവര്‍ഷം മുന്‍പ് രൂപീകൃതമായ സംഗീത പ്രേമികളുടെ കൂട്ടായ്മയായ ഖയാല്‍ മ്യൂസിക് റിട്രീറ്റ് ദര്‍ബാര്‍ ഹാള്‍ ഡിസംബര്‍ 21 ന് ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടനത്തെ തുടര്‍ന്ന് വൈകീട്ട് 6:30 ന് സ്പൂണ്‍മീ ടേസ്റ്റി കിച്ചണ്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഗസല്‍ നൈറ്റ് ഗസല്‍ ഗായകരായ റാസയും ബീഗവും സംഘവും അവതരിപ്പിക്കും. ഇന്നലെ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ ഗസല്‍ ഗായകരായ റാസയും ബീഗവും പരിപാടിക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തി . ഖയാല്‍ […]

Local

കളരിക്കണ്ടി എഎല്‍പി സ്‌കൂളും ജീവനക്കാരും പ്രതിസന്ധിയില്‍

കുന്ദമംഗലം; കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന കളരിക്കണ്ടി എഎല്‍പി സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് നിയമപ്രകാരം മാറാത്തതു കാരണം സ്‌കൂളും ജീവനക്കാരും പ്രതിസന്ധിയില്‍. 4 മാസത്തിലേറെയായി അധ്യാപകര്‍ക്ക് ശമ്പളം പോലും ലഭിച്ചിട്ടില്ല. പ്രശ്‌ന പരിഹാരത്തിന്ന് ഗവണ്‍മെന്റ് തലത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് മുന്‍ എംെല്‍എ യു.സി.രാമന്‍ അവശ്യപ്പെട്ടു .

Local

അമ്വേച്ചര്‍ നാടക മത്സരം സംഘടിപ്പിക്കുന്നു

നെച്ചൂളിയുടെ അരങ്ങിലും വോളിബോള്‍ കോര്‍ട്ടിലും സാംസ്‌കാരിക രംഗത്തും നിറ സാന്നിധ്യമായിരുന്ന കെ.വി. സുധാകരന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ 3-ാം അനുസ്മരണ ദിനമായ 2020 ജനുവരി 6 തിങ്കളാഴ്ച അമ്വേച്ചര്‍ നാടക മത്സരം (45 മിനുറ്റ് ദൈര്‍ഘ്യം) സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള കലാസമിതികളില്‍ നിന്നും സ്‌ക്രിപ്പ്റ്റുകള്‍ ക്ഷണിക്കുന്നു. സ്‌ക്രിപ്പ്റ്റുകള്‍ ലഭിക്കേണ്ട അവസാന തിയ്യതി : 2019 ഡിസംബര്‍ 13 വെള്ളിയാഴ്ച സ്‌ക്രിപ്പറ്റുകള്‍ അയക്കേണ്ട വിലാസം കണ്‍വീനര്‍ കെ.വി. സുധാകരന്‍ സമൃതി സൂര്യ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് നെച്ചൂളി, ചുലൂര്‍ […]

Local

നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പുമായി ‘ഇനി ഞാനൊഴുകട്ടെ’; ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഹരിത കേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ‘ഇനി ഞാനൊഴുകട്ടെ – നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ‘ എന്ന പേരില്‍ നീര്‍ച്ചാലുകളുടെ ശുചീകരണത്തിനായി നടത്തുന്ന ജനകീയ ക്യാമ്പയിന്‍ ഡിസംബര്‍ 14 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിതകേരള മിഷന്‍ യോഗത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു പ്രധാന നീര്‍ച്ചാലും അതിന്റെ ഉപനീര്‍ച്ചാലുകളും ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹരിതകേരളം മിഷന്‍ മുന്നോട്ട് വയ്ക്കുന്ന […]

National

വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ വെടിവെച്ച് കൊന്നു

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന നാല് പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഹൈദരാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് […]

Kerala

സന്നിധാനത്ത് വെള്ളിയാഴ്ച വരെ സുരക്ഷാക്രമീകരണം നിലവില്‍ വന്നു

മുന്‍കരുതലിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് വ്യാഴാഴ്ച (ഡിസംബര്‍ അഞ്ച്) ഉച്ച മുതല്‍ വെള്ളിയാഴ്ച (ഡിസംബര്‍ ആറ്) രാത്രി നടയടക്കുംവരെ കൂടുതല്‍ സുരക്ഷാ ക്രമീകരണം നിലവില്‍വന്നതായി സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ആചാരങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധമായിരിക്കും നിയന്ത്രണം. അതേസമയം, വി.വി.ഐ.പി ദര്‍ശനം നിരുത്സാഹപ്പെടുത്തും. ആചാരങ്ങള്‍ക്കും സുരക്ഷയ്ക്കും ഭംഗമില്ലാത്ത രീതിയില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കും. ഡിസംബര്‍ ആറിന് ഒരു ദിവസത്തേക്ക് പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ്ത്തേങ്ങ ഉടയ്ക്കുന്നതിന് […]

Local

ഇന്‍ഫര്‍മേഷന്‍സ്‌

ഭിന്നശേഷി സൗഹൃദജില്ല;കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കും  കോഴിക്കോട് ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ ഭിന്നശേഷി മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സമഗ്ര പദ്ധതിയായ എനേബ്‌ളിംങ് കോഴിക്കോട് (enabling kozhikode)  പദ്ധതിയുടെ യോഗത്തിലാണ് തീരുമാനം. കോപ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്തുകളുടെ  സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി. നിലവിലെ ബഡ്‌സ് സ്‌കൂളുകള്‍ […]

News

ഹൈടെക് സ്‌കൂള്‍ പദ്ധതികള്‍ അവസാനഘട്ടത്തില്‍;ജില്ലാതല പ്രഖ്യാപനം ജനുവരിയില്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂള്‍ -ഹൈടെക് ലാബ് പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്. 2018 ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത 8 മുതല്‍ 12 വരെ ക്ലാസുകളുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ക്ലാസ് മുറികളും ഹൈടെക്കാക്കുന്ന പദ്ധതിയില്‍ ജില്ലയിലെ 363 സ്‌കൂളുകള്‍ (167 സര്‍ക്കാര്‍, 196 എയിഡഡ് ) പൂര്‍ണമായും ഹൈടെക്കാക്കി. 2019 ജൂലൈയില്‍ ഉദ്ഘാടനം ചെയ്ത ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഹൈടെക് ലാബ് സ്ഥാപിക്കുന്ന […]

Sports

ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിവിട്ടേക്കും

ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് ഹോംഗ്രൗണ്ടായ കൊച്ചി വിട്ടേയ്ക്കുമെന്ന് സൂചന. ബ്ലാസ്റ്റേഴ്സ് സിഇഒ വിരേന്‍ ഡിസില്‍വയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നുമില്ലെന്നും എന്നാല്‍ കേരളം വിട്ടുപോകില്ലെന്ന് ഡിസില്‍വ പറയുന്നു. ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക്് ചേക്കേറിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടേയാണ് ഡിസിവ ഇക്കാര്യം പറയുന്നത്. കൊച്ചിയില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നതിന് കൂടുതല്‍ പണംമുടക്കേണ്ട അവസ്ഥയാണ്. എന്നാല്‍ കോഴിക്കോട് കൂടുതല്‍ അനുകൂലമാണ് കാര്യങ്ങള്‍. ഇതുസംബന്ധിച്ച് ചര്‍ച്ചയും നടന്നിട്ടുണ്ട്. കൊച്ചിയില്‍ കളികാമാന്‍ എത്തുന്നവരില്‍ ഭുരിഭാഗവും കോഴിക്കോട്, മല്പ്പുറം, […]

error: Protected Content !!