Local

ഇന്‍ഫര്‍മേഷന്‍സ്‌

ഭിന്നശേഷി സൗഹൃദജില്ല;കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കും 

കോഴിക്കോട് ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ ഭിന്നശേഷി മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സമഗ്ര പദ്ധതിയായ എനേബ്‌ളിംങ് കോഴിക്കോട് (enabling kozhikode)  പദ്ധതിയുടെ യോഗത്തിലാണ് തീരുമാനം. കോപ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്തുകളുടെ  സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി. നിലവിലെ ബഡ്‌സ് സ്‌കൂളുകള്‍ മോഡല്‍ ബഡ്‌സ് സ്‌കൂളുകള്‍ ആക്കി മാറ്റുന്നതിനുള്ള നടപടികളും സ്വീകരിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സീറാം സാംബശിവറാവു,  ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍,  ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, മുന്‍സിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ദേശീയ ആരോഗ്യദൗത്യത്തില്‍ ഒഴിവ് 

ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ ജെ.പി.എച്ച്.എന്‍, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്‌സ്, ഫിസിയോ തെറാപ്പിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഡാറ്റാ മാനേജര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും. വിശദവിവരങ്ങള്‍ക്ക് ആരോഗ്യ കേരളത്തിന്റെ വെബ് സൈറ്റ് (www.arogyakeralam.com) സന്ദര്‍ശിക്കുക. യോഗ്യതയുള്ളവര്‍ ഡിസംബര്‍ 11 ന് രാവിലെ 9 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ എത്തണം.  

ധീര സ്മരണയില്‍ സായുധസേനാ പതാകദിനം 7 ന്

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി മരിച്ച ധീരസൈനികരുടെ ഓര്‍മ പുതുക്കി ഡിസംബര്‍ ഏഴിന് സായുധസേന പതാകദിനം ആചരിക്കും. ജില്ലയില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനവും ആദ്യപതാക സ്വീകരിക്കലും നടത്തും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ സാംബശിവ റാവു സായുധസേനാ പതാക ദിന സന്ദേശം നല്‍കും. സൈനികരുടെ വിധവകള്‍ക്കും മക്കള്‍ക്കും നല്‍കുന്ന സാമ്പത്തിക സഹായ വിതരണം എ.ഡി.എം റോഷ്്‌നി നാരായണന്‍ നിര്‍വഹിക്കും.
രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്‍മാരുടെ സ്മരണയ്ക്ക് മുന്നില്‍ മൗന പ്രാര്‍ത്ഥ നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിക്കുക. സെന്റ് വിന്‍സെന്റ് കോളനി എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനവും ആലപിക്കും. തുടര്‍ന്ന് വിമുക്ത ഭട ബോധവത്ക്കരണ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്.
1949 ഓഗസ്റ്റ് 28ന് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചാണ് ഡിസംബര്‍ 7 പതാക ദിനമായി ആചരിച്ചു വരുന്നത്.  പൊതുജനങ്ങള്‍ക്ക് പതാകയുടെ മാതൃക നല്‍കി അവരില്‍ നിന്ന് ചെറിയ സംഭാവനകള്‍ സ്വീകരിച്ച് സൈനികരുടെയും മുന്‍ സൈനികരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ലക്ഷ്യമിട്ടത്. പ്രത്യേക പതാക വില്‍പ്പന നടത്തി നിധി സ്വരൂപിക്കുന്നത് കൊണ്ടാണ് ദിനത്തിന് പതാകദിനം എന്ന പേര് നല്‍കിയതും. രാജ്യത്തിനു വേണ്ടി പോരാടി മരിച്ച സൈനികരുടെ ഓര്‍മ്മ പുതുക്കുന്നതോടൊപ്പം ഗുരുതരമായ അംഗവൈകല്യം സംഭവിച്ചതും ജീവച്ഛവമായ അവസ്ഥയിലുമുള്ള സൈനികര്‍ക്ക് സഹായമെത്തിക്കുന്നതിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി കൂടിയാണ് ദിനാചരണം നടത്തി വരുന്നത്. സൈനികരോട് ആദരവ് പ്രകടിപ്പിക്കുന്നതിനും സൈനിക സേവനത്തിന് യുവജനങ്ങളെ സജ്ജരാക്കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം.  ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ജോഷി ജോസഫ്, വിവിധ സൈനിക സംഘടനാ പ്രതിനിധികള്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നഴ്സിംങ്,ഐ.ടി. മേഖലകളില്‍ അവസരം    

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ ഏഴിന് രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഇ.എം.ടി നേഴ്സ് (യോഗ്യത : ബി.എസ്.സി നേഴ്സിംങ്്, ജി.എന്‍.എം), വെബ് ഡവലപ്പര്‍ (യോഗ്യത : ബിരുദം), ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജര്‍/എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്, ഏജന്‍സി മാനേജര്‍, ടെലികോളര്‍ (യോഗ്യത : എസ്.എസ്.എല്‍.സി) (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന, പ്രായപരിധി 18-65) ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍  മതിയായ എണ്ണം  ബയോഡാറ്റ സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് സെന്ററില്‍  എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495  2370176.

ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് അഡ്മിഷന്‍ ആരംഭിച്ചു

കെല്‍ട്രോണിന്റെ കോഴിക്കോട്  ജില്ലയിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ‘പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് ടെക്നിക്സ് ‘ കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: എസ.്എസ്.എല്‍.സി. കാലാവധി: ഒരു വര്‍ഷം. വിവിധ അനിമേഷന്‍, ഐ. ടി, പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്കും അഡ്മിഷന്‍ തുടരുന്നു. വിശദ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 04952301772.

ഡി.ടി.പി.സി ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട് ഡി.ടി.പി.സിയുടെ കീഴിലെ സരോവരം ബയോപാര്‍ക്കിലെ ബോട്ടിംഗ് (മൂന്ന് വര്‍ഷം കാലാവധി) സരോവരം ബയോപാര്‍ക്കിലെ തെങ്ങ് പാട്ടത്തിന് (മൂന്ന് വര്‍ഷം കാലാവധി), തുഷാരഗിരി ഡെസ്റ്റിനേഷനിലെ കോഫി ഷോപ്പ് (11 മാസം കാലാവധി) എന്നിവ ഏറ്റെടുത്ത് നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് ഒരു മണി വരെ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!