Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.വി.ബൈജു അധ്യക്ഷനായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ.കെ.മുരളീധര പണിക്കർ പ്രവേശനോത്സവ സന്ദേശം നൽകി. ചടങ്ങിൽ എൽ.എസ്.എസ്, യു.എസ്.എസ്, സംസ്കൃത സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു. ഫ്ലവേർസ് ടോപ്പ് സിംഗർ താരം ഋതുരാജിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നൽകി.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.പവിത്രൻ, എം.പി.ശിവാനന്ദൻ, പി.പി.ഷീജ ,പി.ടി.എ.പ്രസിഡണ്ട് പി.പി. ഷിനിൽ, മുൻ പ്രധാനാധ്യാപിക ഇ.ജയലക്ഷ്മി, എം.പി.ടി.എ പ്രസിഡണ്ട് ലീന, ബി.ആർ.സി. ട്രൈനർ പി.സുബൈദ ടീച്ചർ, എൻ.സന്തോഷ് കുമാർ, ബാബു നെല്ലോളി, ചക്രായുധൻ സംസാരിച്ചു.പ്രധാനധ്യാപിക എം.പി.ഉഷാകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യു.കെ.ബിജിന നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പട്ടികജാതി കോളനികളിലെ പ്രവൃത്തികൾ പൂർത്തീകരണത്തിലേക്ക്

കുന്ദമംഗലം : കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച പട്ടികജാതി കോളനികളിലെ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തീരുമാനമായി. അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി
error: Protected Content !!