Trending

സംസ്ഥാനത്ത് ഇന്നും മഴ..! ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കന്യാകുമാരി മേഖല മുതൽ കർണാടകയുടെ തെക്കുവരെ തമിഴ്‌നാട്ടിലൂടെയും കേരളത്തിലൂടെയും നീളുന്ന ന്യൂനമർദപ്പാത്തിയാണ് തുലാവർഷം വീണ്ടും സജീവമാകാൻ കാരണം. നവംബർ 28 ശനിയാഴ്ചയോടെ മഴ കുറയുമെന്നാണ് പ്രവചനം.

കഴിഞ്ഞ ദിവസം ഒന്നര മണിക്കൂർ പെയ്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിലായി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലേക്കുമുള്ള റോഡുകളിൽ വെള്ളം കയറി. എസ്.എസ്. കോവിൽ റോഡ്, ശ്രീകണ്‌ഠേശ്വരം, തകരപ്പറമ്പ് റോഡ്, ചാക്ക, വഞ്ചിയൂർ കോടതി പരിസരം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിൽ ഒരു മണിക്കൂറിനിടെ 91.2 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കണക്ക്.

വ്യാപാരസ്ഥാപനങ്ങളിലും ചെളിവെള്ളം കയറി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളക്കെട്ടിലായതോടെ പലതിനും കേടുപാടുകൾ സംഭവിച്ചു. മഴ മുന്നറിയിപ്പുണ്ടായിരുന്നിട്ടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്ന വിമർശനം നഗരസഭയ്ക്കും മേയർക്കുമെതിരെ ഉയരുന്നുണ്ട്.

പെരുമഴയെ തുടർന്ന് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം നിയന്ത്രിക്കാനെത്തിയ പോലീസുകാർ മാൻഹോൾ വൃത്തിയാക്കിയത് വെള്ളം ഒഴുകിപ്പോകാൻ സഹായിച്ചു. പോലീസുകാർ റോഡരികിലിരുന്ന് മാൻഹോൾ വൃത്തിയാക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!