Local

‘മഴവില്ല് 2019’ ഉദ്ഘാടനം ചെയ്തു

കുന്നമംഗലം: നാളെയുടെ നല്ല പൗരന്മാരായി വളരാനും, ഏറ്റവും നല്ല സ്വാഭാവവും,അനുസരണയും ഉള്ള കുട്ടികള്‍ ആയി മാറാനും പുതിയ തലമുറക്ക് കഴിയണമെന്ന് കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍. മലര്‍വാടി, ടീന്‍ ഇന്ത്യ ബാല ചിത്രരചന മത്സരം ‘മഴവില്ല്-2019’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജമാഅത്തെ ഇസ്ലാമി കുന്നമംഗലം ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹിം പുല്ലാളുര്‍ അധ്യക്ഷത വഹിച്ചു. അഞ്ച് കാറ്റഗറിയില്‍ ആയി നടന്ന മത്സരങ്ങളില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കാറ്റഗറി ഒന്നില്‍ ധനലക്ഷ്മി എരവന്നൂര്‍, ആയിശ ഫെമി, […]

Kerala

ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേകം കലാകായിക മേളകൾ : മന്ത്രി തോമസ് ഐസക്

ആലപ്പുഴ : ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളായ ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേകം കലാകായിക മത്സരങ്ങൾ നടത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ ക്ഷേമനിധി തൊഴിലാളികൾക്കും മക്കൾക്കുമായി സംഘടിപ്പിച്ച കലാകായിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാർക്ക് പ്രത്യേകം കഴിവുകളാണുള്ളത്. അത്തരം കഴിവുകളെ പരിപോഷിപ്പിക്കാൻ പ്രത്യേക മേള അടുത്ത വർഷം മുതൽ സംഘടിപ്പിക്കും. പ്രായമായവർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ ഉൾപ്പടെയുള്ളവരാണ് ലോട്ടറി വിൽപ്പന മേഖലയിൽ ഉള്ളത്. ഇവർക്ക് മാന്യമായ വരുമാനം […]

Kerala

ന്യൂനമര്‍ദ്ദം; കേരളത്തില്‍ വ്യാപക മഴയക്ക് സാധ്യത

കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് ഇടുക്കി, എറണാകുളം മലപ്പുറം, കോഴിക്കോട് തുടങ്ങിയ നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 55-65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപ്, കേരള, കര്‍ണ്ണാടക തീരങ്ങളിലും വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. കടല്‍ത്തീരങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനു പോകരുതെന്നും കടലില്‍ ഇറങ്ങരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്

News

തമിഴ്‌നാട്ടില്‍ ശക്തമായ മഴ; 15 പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ ശക്തമായ മഴയെത്തുടര്‍ന്ന് 15 മരണം. കോയമ്പത്തൂര്‍ ജില്ലയിലെ നാദൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച മൂന്ന് വീടുകക്ക് മേല്‍ മതില്‍ തകര്‍ന്നുവീണാണ് 15 പേര്‍ മരിച്ചത്. മരിച്ചവരില്‍ 10 സ്ത്രീകളും മൂന്ന് പുരുഷന്മാരും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. പന്ത്രണ്ട് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത് മേട്ടുപാളയത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ബാക്കി മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കനത്തമഴ കണക്കിലെടുത്ത് ് തമിഴ്‌നാട് മുഴുവും ജില്ലാ കളക്ടര്‍മാര്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ […]

ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റ് പാറ്റേൺ ഗ്രൗണ്ടിൽ

കുന്ദമംഗലം: ആൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റ് കാരന്തൂർ പാറ്റേൺഗ്രൗണ്ടിൽ നടത്തുന്നതിന് സ്വാഗത സംഘം രൂപവത്കരിച്ചു.കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ജനുവരി 9, 10, 11, 12 തിയ്യതികളിലാണ് നടക്കുക. ബ്രോഷർ പ്രകാശനം ഡിസം. 8 ന് 10 മണിക്ക് പാറ്റേൺഗ്രൗണ്ടിൽ നടക്കും. സൂര്യ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ […]

കൃഷിക്കാരുടെ ശക്തി പ്രകടനത്തോടെ കർഷക സംഘം ജില്ലാ സമ്മേളനം സമാപിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് നടന്ന് വന്ന കർഷക സംഘം കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു . പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച പ്രവർത്തന റിപ്പോർട്ടിനെ  അധികരിച്ച്നടന്ന ചർച്ചകൾക്ക് സെക്രട്ടറി പി വിശ്വനും വരവ് ചെലവ് കണക്കുകളെ സംബന്ധിച്ച്  ട്രഷറർ എം മെഹബൂബും മറുപടി പറഞ്ഞു. പ്രസിഡണ്ട് കെ പി കുഞ്ഞഹമ്മദ്കുട്ടി   അധ്യക്ഷനായി. കെ എൻ ബാലഗോപാൽ , ജോർജ് മാത്യു, കാനത്തിൽ ജമീല, പി കെ മുകുന്ദൻ , കെ കെ ദിനേശൻ, വി വ […]

ഐഡിയല്‍ ഇസ്‌ലാഹി സമ്മിറ്റിന് ഉജ്ജ്വല സമാപനം അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ സര്‍ക്കാര്‍ അലംഭാവം വെടിയണം

കോഴിക്കോട്: അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ നിയമമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അമാന്തിച്ചുനില്‍ക്കരുതെന്നും അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ദുരന്തങ്ങള്‍ വര്‍ധിച്ചുവരുന്നത് ഭരണകൂടം കാണാതെ പോകരുതെന്നും കോഴിക്കോട്ട് സമാപിച്ച കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ഐഡിയല്‍ ഇസ്‌ലാഹി സമ്മിറ്റ് ആവശ്യപ്പെട്ടു. ബില്‍ കോള്‍ഡ് സ്റ്റോറേജില്‍ വെക്കാതെ അടിയന്തിരമായി നിയമമാക്കി ആത്മീയ തട്ടിപ്പുകാരില്‍ നിന്നും വിശ്വാസി സമൂഹത്തെയും സാംസ്‌കാരിക കേരളത്തെയും രക്ഷിക്കണമെന്നും സമ്മിറ്റ് ആവശ്യപ്പെട്ടു. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സന്തുലനം സാധ്യമാക്കും വിധമുള്ള നിര്‍മാണ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ബോധവല്‍ക്കരണം ശക്തിപ്പെടുത്തണമെന്ന് ഇസ്‌ലാഹി സമ്മിറ്റ് അഭിപ്രായപ്പെട്ടു. മേഘാലയയില്‍ […]

ഭിന്ന ശേഷികൂട്ടികൾ ഐ എസ് എൽ ഫുട്ബോൾ മത്സരം കാണാൻ നൗഷാദിനൊപ്പം കൊച്ചിയിൽ

കുന്ദമംഗലം: ദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കുന്ദമംഗലം ഏരിയയിലെ വിവിധ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് കൊച്ചിയിൽ നടക്കുന്ന ഐ എസ് എൽ ഫുട്ബോൾ മൽസരത്തിൽ കേരള ബ്ലാസ് റ്റേഴ്‌സിന്റെ മൽസരം കാണാൻ സൗകര്യമൊരുക്കി .ഭിന്ന ശേഷിക്കാരായ കുട്ടികളെ മാനസിക ഉല്ലാസത്തിലൂടെ സന്തോഷ നിമിഷങ്ങളിൽ പങ്കാളിയാക്കി അവരുടെ പ്രയാസങ്ങൾക്ക് പരിഹാരം കണ്ടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തൂവൽ സ്പർശം പദ്ധതിയുടെ ഭാഗമായാണ് കളി കാണാൻ അവസരമൊരുങ്ങിയത്. ആനപ്പാറയിൽ പി.ടി.എ റഹിം എം എൽ എ യാത്ര […]

സംസ്ഥാന സ്കൂൾ ഗെയിംസ് സോഫ്റ്റ് ബോൾ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

കോഴിക്കോട്: 63 ആമത് സംസ്ഥാന സ്കൂൾ ഗെയിം സോഫ്റ്റ് ബോൾ, നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് കോഴിക്കോട് ജെഡിടി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു ചാമ്പ്യൻഷിപ്പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കേരള സ്പോർട്സ് ആൻഡ് ഫിസിക്കൽ എജുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ. ചാക്കോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് ഡയറക്ടറേറ്റ് മുൻ അഡീഷണൽ ഡയറക്ടർ എൻ നജ്മുദ്ദീൻ, കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് എ കെ മുഹമ്മദ് […]

കോഴിക്കോട് ജില്ല വോളിബോൾ സീനിയർ പുരുഷ-വനിതാ ടീം കോച്ചിംഗ് ക്യാമ്പ്, ജിമ്മി ജോർജ് അനുസ്മരണവും സംഘടിപ്പിച്ചു

കുന്ദമംഗലം: കോഴിക്കോട്  ജില്ലാ വോളിബോൾ സീനിയർ പുരുഷ-വനിതാ ടീമുകൾക്ക് കോച്ചിംഗ് ക്യാമ്പും, ജിമ്മി ജോർജ്ജ്  അനുസ്മരണവും സംഘടിപ്പിച്ചു.കാരന്തൂർ പാറ്റേൺഗ്രൗണ്ടിൽ നടന്ന പരിപാടി പി ടി എ റഹിം എം എൽ എ ഉൽഘാടനം ചെയ്തു. വോളിബോൾ ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് സത്യൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി മൊയ്തീൻകോയ, ട്രഷറർ ബാപ്പു ഹാജി, കോച്ച് സി  യൂസുഫ് ബാബു മുലാട് ഹേമമാലിനി സംസാരിച്ചു.പുരുഷ ടീമംഗങ്ങൾ: കെ എം ഷാഹുൽ മുഹമ്മദ്, ജാബിർ എ.കെ, ആദർശ് പി എസ് ,അഖിൽ ശ്രീനിവാസ്, […]

error: Protected Content !!