കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനെത്തുടര്‍ന്ന് ഇടുക്കി, എറണാകുളം മലപ്പുറം, കോഴിക്കോട് തുടങ്ങിയ നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 55-65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപ്, കേരള, കര്‍ണ്ണാടക തീരങ്ങളിലും വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
കടല്‍ത്തീരങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനു പോകരുതെന്നും കടലില്‍ ഇറങ്ങരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്