Trending

പുതിയാപ്പ ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ 10 മത്സ്യത്തൊഴിലാളികളെയും അവർ സഞ്ചരിച്ച ബോട്ടും ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ രക്ഷപ്പെടുത്തി. പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ‘വരുണപ്രിയ’ എന്ന ബോട്ടിന്റെ എന്‍ജിന്‍ തകരാറായി 14 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങിയ വിവരം ഞായറാഴ്ച വൈകീട്ടാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങ്, എലത്തൂര്‍ കോസ്റ്റല്‍ പോലീസ് എന്നിവര്‍ ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെ […]

Trending

അമ്മത്തൊട്ടിലിൽ 600-ാമത്തെ കുഞ്ഞെത്തി;ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് പേരിട്ടു

അമ്മമാര്‍ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങള്‍ക്കുള്ള സുരക്ഷിത കേന്ദ്രമാണ് അമ്മത്തൊട്ടിലുകള്‍. തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ അറനൂറാമത്തെ കുഞ്ഞെത്തി. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്കെത്തിയത്. തോരാ മഴയിലെ മൂടിക്കെട്ടിയ അന്തരീക്ഷം.. അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങി. അമ്മത്തൊട്ടിലിലെ അമ്മമാരിൽ ഒരാളായ ബിന്ദു ഓടിയെത്തിയപ്പോൾ ഓമനത്തമുള്ളൊരു പെൺകുഞ്ഞ്. ശിശുക്ഷേമ സമിതി അധികൃതർ ഋതുവെന്ന് അവൾക്ക് പേരിട്ടു. ഈമാസം എത്തുന്ന നാലാമത്തെ കുഞ്ഞാണിത്. 2002 നവംബർ 14 നാണ് തിരുവനന്തപുരത്ത് ശിശുക്ഷേമസമിതിക്ക് മുന്നിൽ അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിക്കുന്നത്. ആദ്യമെത്തിയവൾക്ക് പ്രഥമ എന്നായിരുന്നു […]

Kerala

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നടപടിയെടുക്കുക- വെൽഫെയർ പാർട്ടി

കുറ്റിക്കാട്ടൂർ: കെഎസ്ഇബി അധികൃതരുടെ അനാസ്ഥയിൽ കുറ്റിക്കാട്ടൂരിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞ വിഷയത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി ആവശ്യപ്പെട്ടു. മരണപ്പെട്ട റിജാസിന്റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടയുടെ തൂണിൽ ഷോക്ക് ഉണ്ടെന്നും അടിയന്തര നടപടിയെടുക്കണമെന്നും നാട്ടുകാരും കെട്ടിട ഉടമയും രേഖാമൂലം നിരവധി തവണ പരാതിപ്പെട്ടിട്ടും കെ എസ് ഇ ബി അധികൃതർ നിസ്സംഗത പാലിച്ചതാണ് മരണത്തിന് കാരണമായത് . ദിവസങ്ങൾ മുമ്പേ തൂണിൽ ഷോക്കുള്ള വിവരം വൈദ്യുതി ബോർഡിൽ […]

Food Health & Fitness

ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തി;മന്ത്രി വീണാ ജോര്‍ജ്

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളില്‍ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാല്‍ പിഴയിനത്തില്‍ ഈടാക്കി. കര്‍ശന പരിശോധനയുടേയും നടപടിയുടേയും ഫലമാണിത്. 10,466 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 37,763 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തതായി മന്ത്രി അറിയിച്ചു.കഴിഞ്ഞ വര്‍ഷം […]

Kerala

മഴയിൽ പോത്തൻകോട് വീടിന്‍റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

പോത്തൻകോട്, വീടിന്‍റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് ഇടത്തറ വാർഡിൽ ശ്രീകല (61) ആണ് മരിച്ചത്. മഴയിൽ കുതിർന്ന ചുമരാണ് ഇടിഞ്ഞുവീണത്.പുതിയ വീട് പണിതതാണ് ഇവര്‍. ഇതിനിടെ പഴയ വീട് ഇടിച്ച് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മഴ കനത്തത്. ഇതോടെ പഴയ വീട് പൊളിക്കുന്ന പ്രവൃത്തി നിര്‍ത്തിവച്ചു. ഈ ഭാഗങ്ങള്‍ മഴ ശക്തിപ്പെട്ടതോടെ കുതിര്‍ന്നുപോകാൻ തുടങ്ങി. അപകടം മനസിലാക്കാതെ ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതാണ് ശ്രീകല. ഈ സമയത്താണ് അപകടം നടന്നത്.ഉടനെ തന്നെ ഇവരെ മെഡിക്കല്‍ […]

Kerala National

നെടുമ്പാശേരി അവയവക്കടത്ത് കേസ്;മാഫിയയുമായി ബന്ധം ഹൈദരാബാദിൽ നിന്നാണെന്ന് പ്രതിയായ സാബിത്ത് നാസർ മൊഴി നൽകി

നെടുമ്പാശേരി അവയവക്കടത്ത് കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നാണെന്ന് കേസിലെ പ്രതിയായ സാബിത്ത് നാസർ മൊഴി നൽകി. ഇവിടെ നിന്നാണ് വിദേശത്തേയ്ക്കുള്ള കടത്ത് സംഘങ്ങളുമായി തനിക്ക് ബന്ധം കിട്ടിയതെന്നും സാബിത്ത് മൊഴി നൽകിയിട്ടുണ്ട്. പ്രതി സാബിത്ത് നാസറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ അന്വേഷണ സംഘം ഇന്ന് പൂർത്തിയാക്കും. തുടർന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ […]

kerala

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നു. രാത്രിയിലാണ് മീനുകള്‍ ചത്തുപൊന്തുന്നത്. പെരിയാറില്‍ കൊച്ചി എടയാര്‍ വ്യവസായ മേഖലയിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. മത്സ്യകൃഷി ഉള്‍പ്പെടെ നടത്തിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ശക്തമായ മഴക്കിടെ വ്യവസായ ശാലകളിൽ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങൾ ഒഴുക്കിയതിനെ തുടർന്ന് ചത്തതെന്നാണ് പ്രാഥമിക നിഗമനം. മാലിന്യം ഒഴുക്കിതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമ്പോഴും അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ […]

Kerala Local

വയനാട് നെയ്ക്കുപ്പ മുണ്ടക്കലിന് സമീപം കാട്ടാന ആക്രമണം; റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും തകർത്തു

വയനാട് നെയ്ക്കുപ്പ മുണ്ടക്കലിന് സമീപമിറങ്ങിയ കാട്ടാന റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും തകർത്തു. പൊലീസ് ഉദ്യോഗസ്ഥനായ അജേഷിൻ്റെ വാഹനങ്ങളാണ് ഇന്നലെ രാത്രി കാട്ടാന തകർത്തത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ നിറുത്തിയിട്ട കാറിൻ്റെ മുൻഭാഗം പൂർണ്ണമായി ആന ചവുട്ടി തകർത്തു. കാറിൻ്റെ പിൻഭാഗത്ത് കൊമ്പ് കൊണ്ട് കുത്തിയ പാടുകളുമുണ്ട്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി. സമീപ പ്രദേശങ്ങളിൽ സ്ഥിരമായി ആനയിറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു.

Trending

ആര്യ രാജേന്ദ്രൻ്റെ പ്രവർത്തി പൊതുപ്രവർത്തകർക്ക് അപമാനമാണ്; രമേശ് ചെന്നിത്തല

  • 30th April 2024
  • 0 Comments

കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിൽ ആര്യ രാജേന്ദ്രൻ്റെ പ്രവർത്തി പൊതുപ്രവർത്തകർക്ക് അപമാനമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിൽ വൻ വിജയം നേടുമെന്ന് ഉറപ്പാണെന്നും അതുകൊണ്ടാണ് ഷാഫി പറമ്പിലിനെതിരെ ആരോപണങ്ങൾ ഉയരുന്നതെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് സിപിഎമ്മാണ്. ഇത് വ്യക്തമാകാൻ പി ജയരാജൻ്റെ പ്രസ്താവന മാത്രം നോക്കിയാൽ മതി. ഇപി […]

information kerala

പവർകട്ട് വേണം; സർക്കാരിനോട് ആവശ്യമുന്നയിച്ച് കെഎസ്ഇബി

  • 30th April 2024
  • 0 Comments

സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു.ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്.ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു.സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേർന്നേക്കും. അതേസമയം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തി. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വൈദ്യുതിയുടെ പീക്ക് സമയ ആവശ്യകതയും രെക്കോർഡിലെത്തി. 5646 മെഗാവാട്ടാണ് പീക്ക് സമയത്തെ ആവശ്യകത.

error: Protected Content !!