Trending

‘വൈദ്യുതി പ്രതിസന്ധി: സർക്കാരിനെ വിമർശിക്കാനില്ല; മുൻ സർക്കാരിനും ഉത്തരവാദിത്തമുണ്ട്’- സുരേഷ് ഗോപി

  • 19th September 2026
  • 0 Comments

കൊച്ചി: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിക്കാൻ ഇല്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുൻ സർക്കാരുകൾക്കെല്ലാം ഈ പ്രതിസന്ധിയിൽ ഉത്തരവാദിത്തമുണ്ടെന്നും, ഇപ്പോൾ സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നത് ദുഷ്ടലാപ്പോടെയാണെന്നും സുരേഷ് ഗോപി തുറന്നടിച്ചു.

Trending

മുഖ്യമന്ത്രിക്ക് എതിരായ വ്യാജ വിവാഹ ആരോപണം; ആൻ്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  • 19th September 2026
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ. തിരുവനന്തപുരം ജില്ലാകോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി 23 ന് പരിഗണിക്കും. ആൻ്റോ അ​ഗസ്റ്റിനെതിരെ സൈബർ പൊലീസ് ആണ് കേസ് എടുത്തത്. പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം, അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. 24 മണിക്കൂർ നേരത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. നാളെ ഉച്ചയ്ക്ക് 12വരെയാണ് കസ്റ്റഡി സമയം. കസ്റ്റഡിയിൽ […]

Trending

പട്ടയമല്ല ജീവിതമാണ് കിട്ടിയതെന്ന് റഹിമാബി; 10 വർഷത്തെ കാത്തിരിപ്പിനും അലച്ചിലിനും വിരാമം

  • 19th September 2026
  • 0 Comments

കോഴിക്കോട്: താമസിക്കുന്ന ഭൂമിയിൽ അടിസ്ഥാന രേഖകൾ ഇല്ലാതെ റഹിമാബിയും കുടുംബവും 10 വർഷമായി അലയുകയായിരുന്നു .ഇന്ന് നടന്ന ജില്ലാതല പട്ടയ വിതരണമേളയിൽ പട്ടയം ലഭിച്ചതോടെ പട്ടയം അല്ല ജീവിതമാണ് ലഭിച്ചതെന്ന സന്തോഷത്തിലാണ് കക്കോടി പഞ്ചായത്തിലെ പറമ്പിൽ ബസാറിൽ മിൻഹ മഹലിൽ മമ്മദ് കോയയുടെ ഭാര്യ റഹിമാബി. മകളുമായി പട്ടയം വാങ്ങാൻ അതി രാവിലെ തന്നെ എത്തി. റവന്യൂ മന്ത്രിയിൽ നിന്നും പട്ടയം ഏറ്റുവാങ്ങാനായതിൽ സന്തോഷമുണ്ടെന്ന് റഹിമാബി പറഞ്ഞു. കുടുംബം കടക്കെണിയിൽ ആയിരുന്നു. ലോൺ എടുക്കാനും വീട് വിറ്റ് […]

Kerala

കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ 75-ാം വാർഷികം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

  • 19th September 2026
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ. പി. ഷൗക്കത്തലി ഐ.പി.എസ്. ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ സി. വി. സംജിത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഒ. കല ടീച്ചർ സ്വാഗതം പറഞ്ഞു. അഡ്വ. പി. ടി. എ. റഹീം (മുൻ എം.എൽ.എ.), സ്കൂൾ മാനേജർ കെ. പി. വസന്തരാജ്, ബാബുമോൻ, ബാബു നെല്ലുളി, ബാപ്പു […]

Kerala

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിനുമായി വാഴവറ്റയിലെ വീട്ടില്‍ തെളിവെടുപ്പ്

  • 19th September 2026
  • 0 Comments

വയനാട്: അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ച കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനുമായി തെളിവെടുപ്പ്. വയനാട് വാഴവറ്റയിലെ മൂങ്ങനാനിയില്‍ വീട്ടില്‍ ആന്റോയെ എത്തിച്ചാണ് തെളിവെടുപ്പ്. വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് കോടതിയില്‍ വലിയ വാദങ്ങള്‍ നടന്നിരുന്നു. നിലവില്‍ എക്‌സൈസ് കസ്റ്റഡിയിലാണ് ആന്റോ അഗസ്റ്റിന്‍. നാളെ ഉച്ചയ്ക്ക് 12 വരെയാണ് സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. വാഴ വറ്റയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യം ഏതു മാര്‍ഗ്ഗമാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താന്‍ കൂടുതല്‍ […]

Trending

വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണം; നാലു പേർക്ക്‌ കടിയേറ്റു

  • 19th September 2026
  • 0 Comments

കോഴിക്കോട്: വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണം. നാലു പേർക്ക്‌ കടിയേറ്റു. കടിയേറ്റതിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്ന് വയസുള്ള കുട്ടിയെ കടിച്ചെടുത്തുകൊണ്ട് പോകാൻ ശ്രമിച്ചതായും മാതാപിതാക്കൾ പറഞ്ഞു. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Trending

വടകരയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; വാഹനം പൂർണമായി കത്തിനശിച്ചു

  • 19th September 2026
  • 0 Comments

വടകര: കൈനാട്ടി ദേശീയപാതയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് വാഹനം പൂർണമായി കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. രാവിലെ ഒമ്പത് മണിയോടെ റോഡരികിൽ പാർക്ക് ചെയ്ത് പോയ കാറിനാണ് ഉച്ചയോടെ തീപിടിച്ചത്. കൈനാട്ടിയിലെ കാർ ഷോറൂമിലെ ജീവനക്കാരനായ ജസീറിന്റെ കാറാണ് കത്തി നശിച്ചത്. ഷോറൂമിന് സമീപം ആയിരുന്നു ജസീർ കാർ നിർത്തിയിട്ടിരുന്നത്. ഉച്ചയോടെ കാറിനുള്ളിൽ നിന്ന് പുക ഉയരുന്നത് സമീപത്തെ വ്യാപാരികളുടെയും നാട്ടുകാരുടെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാൻ […]

Trending

പിണറായിക്കെതിരെ കേസെടുക്കാമെന്ന നിയമോപദേശം; പഠിച്ചിട്ട് പറയാമെന്ന് ബിനോയ്‌ വിശ്വം

  • 19th September 2026
  • 0 Comments

സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസെടുക്കാം എന്ന നിയമോപദേശത്തിൽ പഠിച്ചിട്ട് പറയാം എന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐ നിലപാട് പലവട്ടം പറഞ്ഞു. എൽഡിഎഫിനെയും സിപിഐഎമ്മിനെയും രാഷ്ട്രീയമായി വേട്ടയാടുകയാണെങ്കിൽ ഞങ്ങൾ നോക്കിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Trending

കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് മർദിച്ചതായി പരാതി

  • 19th September 2026
  • 0 Comments

നിലമ്പൂർ: നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ യുവാവിനെ മർദിച്ചതായി പരാതി. കാട്ടുമുണ്ട കുന്നുപുറം സ്വദേശി കാഞ്ഞിരാല ഹർഷിദിനാണ് മർദനമേറ്റത്. മർദനത്തിൽ പല്ല് ഇളകിയെന്നും കൈക്ക് ചതവുണ്ടായെന്നു ഹർഷിദ് ആരോപിച്ചു. നിലമ്പൂർ സ്റ്റേഷനിലെ സിപിഒ ഷഫീഖിനെതിരെയാണ് പരാതി. പരാതിക്കാർ സഞ്ചരിച്ച വാഹനം യുവാവിനെ ഇടിച്ചെന്ന പരാതിയിലാണ് ഹർഷിദിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്. എന്നാൽ ഹർഷിദ് ആണ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നത്. ഹർഷിദിനെതിരെയും ഹർഷിദിൻ്റെ പരാതിയിലും വെവ്വേറെ കേസുകൾ എടുത്തു. നേരത്തെ ആശുപത്രി ആക്രമിച്ചത് അടക്കം മറ്റു കേസുകളിലും ഹർഷിദ് പ്രതിയാണ്.

Trending

സ്കൂൾ വിദ്യാർഥികൾ ഓടിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം

  • 19th September 2026
  • 0 Comments

കോഴിക്കോട്: അത്തോളിയിൽ സ്കൂൾ വിദ്യാർഥികൾ അമിതവേഗതയിൽ ഓടിച്ചെത്തിയ ബൈക്കിടിച്ച് വയോധികൻ മരിച്ചു. കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കോതങ്കൽ ഹൈസ്കൂളിൽ കലോത്സവം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സ്കൂൾ പരിസരത്തുനിന്ന് അമിതവേഗതയിൽ ബൈക്കിലെത്തിയ വിദ്യാർഥികൾ റോഡിലൂടെ നടന്നുപോവുകയായിരുന്ന സൈതലവിയെ ഇടിച്ചുതെറിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈതലവി ഏറെ ദൂരം തെറിച്ചുവീണു. എന്നാൽ അപകടത്തിന് ശേഷം ബൈക്ക് നിർത്താതെ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. മൂന്ന് വിദ്യാർഥികളാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ഇതിൽ […]

error: Protected Content !!