‘മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടത് ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ’: മന്ത്രി ബിന്ദു കൃഷ്ണ
കൊല്ലം: മിൽമ മലബാർ മേഖല യൂണിയൻ സർക്കാർ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന മിൽമ ചെയർമാൻ കെ എസ് മണിയുടെ ആരോപണങ്ങൾ തള്ളി മന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തി. ക്ഷീരവികസന വകുപ്പിന് ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിൽ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നാണ് മന്ത്രിയുടെ പ്രതികരണം. പാൽസംഭരണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നു. ഗുണനിലവാരം കുറഞ്ഞ പാൽ വിതരണം ചെയ്തു. എണ്ണമറ്റ ക്രമക്കേടുകൾ പ്രഥമ ദൃഷ്ടിയാൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടലെന്ന് മന്ത്രി വ്യക്തമാക്കി. എന്ത് അഴിമതിയും കാണിച്ചിട്ട് രാഷ്ട്രീയപ്രേരിതം എന്ന കവചം […]







