Kerala

മാസപ്പടി കേസ്: ED ശുപാർശയിൽ പിണറായി വിജയനെതിരെ കേസെടുത്താൽ രാഷ്ട്രീയമായി നേരിടാൻ CPIM

  • 19th September 2026
  • 0 Comments

തിരുവനന്തപുരം: ഇ.ഡി ശുപാർശയിൽ പിണറായി വിജയനെതിരെ കേസെടുത്താൽ രാഷ്ട്രീയമായി നേരിടാൻ സിപിഐഎം. കേന്ദ്ര ഏജൻസികൾക്ക് വഴങ്ങിയെന്ന് ചൂണ്ടിക്കാട്ടി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. കേസ് എടുക്കാനുള്ള നിയമോപദേശം സിപിഐഎമ്മിനെ ലക്ഷ്യമിട്ടാണെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു. ആദ്യം മാസപ്പടി കേസായും പിന്നീട് കൈക്കൂലിയായും ഇപ്പോൾ ഹവാല ഇടപാടായും വളരുന്ന ഇ.ഡി കേസ് പാർട്ടിയെ ലക്ഷ്യമിട്ടുളള രാഷ്ട്രീയ നീക്കമാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. നേതൃത്വത്തെ കേസിൽ കുടുക്കി വിശ്വാസ്യത തകർത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കാനുളള കേന്ദ്ര ഏജൻസികളുടെ നീക്കത്തിന് […]

Trending

മമതയ്ക്ക് വീണ്ടും തിരിച്ചടി; റെജി നഗറിലെ സ്ഥാനാർഥി പത്രിക പിന്‍വലിച്ചു

  • 19th September 2026
  • 0 Comments

പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. നന്ദിഗ്രാമിന് പിന്നാലെ റെജി നഗറിലെയും സ്ഥാനാർഥി പത്രിക പിന്‍വലിച്ചു. തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർഥി റബിഉല്‍ ആലം ആണ് പത്രിക പിന്‍വലിച്ചത്.

Kerala

ഇരിഞ്ഞാലക്കുടയിലെ കേരള കോൺഗ്രസ് കൂട്ടയടി: ചായ കെറ്റിൽ എറിഞ്ഞവർക്കെതിരെ കേസ് എടുത്തു

  • 19th September 2026
  • 0 Comments

തൃശൂര്‍: ഇരിഞ്ഞാലക്കുടയിലെ കേരള കോൺഗ്രസ് കൂട്ടയടി. ചായ കെറ്റിൽ എറിഞ്ഞവർക്കെതിരെ കേസ് എടുത്തു. പൊലീസുകാരെ ചായക്കെറ്റിൽ കൊണ്ട് എറിഞ്ഞവർക്കെതിരെ കേസെടുത്തു. കേരള കോൺഗ്രസ് , യൂത്ത് ഫ്രണ്ട് പ്രവർത്തകരായ 10 പേർക്കെതിരെയാണ് നടപടി. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് കേസ്. തിളച്ച ചായവീണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. തോമസ് ഉണ്ണിയാടന്‍ ഇല്ലാതെ യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.തോമസ് ഉണ്ണിയാടന്‍ എംഎല്‍എയെ അനുകൂലിക്കുന്നവരും എതിര്‍ഭാഗത്തുള്ളവരും തമ്മിലായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിനിടെ യോഗത്തിനായി എത്തിച്ച […]

Kerala

‘തണൽ റിസർച്ച് ഇനീഷ്യേറ്റീവ്’ ഉദ്ഘാടനം ചെയ്തു

  • 19th September 2026
  • 0 Comments

കോഴിക്കോട്: സാമൂഹിക സന്നദ്ധ സംഘടനയായ തണൽ ദയാ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ പുതിയ ഗവേഷണ വിഭാഗമായ ‘തണൽ റിസർച്ച് ഇനീഷ്യേറ്റീവ്’ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഇഖ്‌റ ഇന്റർനാഷണൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററുമായി ഗവേഷണ പങ്കാളിത്തത്തിനുള്ള ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തു. മലാപ്പറമ്പിലെ തണൽ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങ് കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ. ജയന്ത് ഉദ്ഘാടനം ചെയ്തു. തണലിന്റെ ബൃഹത്തായ പദ്ധതികൾക്കും പൊതുസമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾക്കും തുടർന്നും പിന്തുണ നൽകുമെന്ന് കെ. ജയന്ത് പറഞ്ഞു.സാധാരണക്കാരുടെ അനുഭവങ്ങളിൽ […]

Trending

വ്യവസായ- വിനോദസഞ്ചാര വികസനത്തിന് ഭൂവിനിയോഗ നിയമങ്ങളിൽ ഭേദഗതി വരുത്തും: റവന്യൂ മന്ത്രി എ പി അനിൽകുമാർ

  • 19th September 2026
  • 0 Comments

കോഴിക്കോട്: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് അത്യന്താപേക്ഷിതമായ വ്യവസായ, വിനോദസഞ്ചാര മേഖലകൾക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനായി നിലവിലുള്ള ഭൂപരിമിതികളിലും നിയന്ത്രണങ്ങളിലും ആവശ്യമായ നിയമഭേദഗതികൾ വരുത്താൻ സർക്കാർ തീരുമാനിച്ചതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. യുവതലമുറയ്ക്ക് സ്വന്തം നാട്ടിൽ തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ മേഖലകളുടെ വളർച്ച അനിവാര്യമാണ്. നിലവിലുള്ള പഴക്കമുള്ള നിയമ തടസ്സങ്ങൾ പരിഹരിച്ച് വ്യവസായ-ടൂറിസം ആവശ്യങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ റവന്യൂ വകുപ്പ് വേഗത്തിലാക്കുമെന്നും കോഴിക്കോട് കണ്ടങ്കുളം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ ജില്ലാ പട്ടയമേള […]

Trending

ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച; വ്യാജ രേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

  • 19th September 2026
  • 0 Comments

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച. ഇന്ത്യന്‍ പൗരന്‍ എന്ന വ്യാജ രേഖകളുമായി ജോലിചെയ്ത ബംഗ്ലാദേശി പൗരന്‍ പിടിയിലായി. ബിപ്ലബ് സോറന്‍ എന്ന പേരിലുള്ള വ്യാജ ആധാര്‍ കാര്‍ഡുമായി ജോലി ചെയ്തിരുന്ന ആളാണ് പിടിയിലായിരിക്കുന്നത്. ബംഗാളിലെ മുര്‍ഷിദാബാദ് പൊലീസിന്റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ ഹാജരാക്കിയിരുന്നത്. ഒരു വര്‍ഷമായി തന്ത്രപ്രധാന മേഖലയായ നാവിക അക്കാദമിയില്‍ ലോണ്‍ട്രി വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. പെരുമാറ്റത്തില്‍ അധികൃതര്‍ക്ക് സംശയം തോന്നിയതോടെയാണ് ഇയാളെ നിരീക്ഷിക്കാന്‍ […]

Kerala

വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസ്: ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

  • 19th September 2026
  • 0 Comments

വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്സൈസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെ നിർമിച്ചു എന്ന് അറിയേണ്ടതുണ്ട്. മദ്യം എവിടെനിന്ന് കൊണ്ടുവന്നു, ഏത് മാർഗം കൊണ്ടുവന്നു എന്നെല്ലാം അന്വേഷിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 43.85 ലിറ്റർ മദ്യം […]

Trending

മാസപ്പടി കേസ് നിയമത്തിന്റെ വഴിക്ക് പോട്ടെ; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തീരുമാനിക്കുമെന്ന് കെ മുരളീധരൻ

  • 19th September 2026
  • 0 Comments

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് കേസ് നിയമത്തിന്റെ വഴിക്ക് പോട്ടെയെന്ന് മന്ത്രി കെ മുരളീധരൻ. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തീരുമാനിക്കും. സർക്കാർ നിയമത്തിന് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പിൽ പലരും പല സംഭാവന നൽകും, അത് കൈക്കൂലി അല്ല. അതും ഇതുമായി കൂട്ടിക്കുഴക്കേണ്ട. റിട്ടേൺ ആയി ഇ ഡി പരാതി നൽകിയാൽ സർക്കാരിന് പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്യാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞു പണം വാങ്ങുന്നത് അഴിമതിയാണ്. പിണറായി വിജയൻ മുഖ്യധാരയിൽ നിന്നും മാറിയാൽ എം എ ബേബി ഉൾപ്പെടെയുള്ളവർ […]

Trending

എക്‌സ്-റേ മാറി നല്‍കിയ സംഭവം: വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

  • 19th September 2026
  • 0 Comments

പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി ഇതുസംബന്ധിച്ച അടിയന്തര നിർദേശം നൽകിയത്. എക്സ്റേ മാറിനൽകിയതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോർട്ടും സ്ഥിരീകരിച്ചു. എക്സ്റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് റേഡിയോളജി, പൾമണോളജി വകുപ്പുകളിലെ ഡോക്ടർമാരോട് വിശദീകരണം തേടുമെന്നും […]

Kerala

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം

  • 19th September 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം. ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി. 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5348 മെഗാവാട്ട് ആണ്. ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിക്കുന്നു. 900 മെഗാവാട്ടിന്റെ കുറവ് ഉണ്ടായേക്കാം. രാത്രിയിൽ പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭിച്ചാൽ നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞേക്കുമെന്നും വിലയിരുത്തൽ. അതേസമയം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെ തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് നിയന്ത്രണം […]

error: Protected Content !!