Trending

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ തീരുമാനം ഹൈക്കോടതിയുടേതെന്ന് സിംഗിൾ ബെഞ്ച്

  • 18th September 2026
  • 0 Comments

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രോസിക്യൂഷന്‍ അനുമതിയില്‍ തീരുമാനം ഹൈക്കോടതി എടുക്കുമെന്ന് സിംഗിള്‍ ബെഞ്ച്. പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകന് കൃത്യമായ നിലപാട് വ്യക്തമാക്കാനാകാത്തതും വകുപ്പുകളുടെ നിലപാടില്‍ വൈരുദ്ധ്യമുള്ളതുമാണ് കോടതിയുടെ തീരുമാനത്തിന് കാരണം. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏഴ് കേസുകളിലാണ് വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടേണ്ടത്. ഇതിന്റെ അനുമതിയാണ് സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് ഇന്നറിയിക്കണമെന്നും അതില്‍ വീഴ്ച വന്നാല്‍ പിന്നോക്ക വികസന വകുപ്പിന്റെ […]

Trending

‘സതീശൻ നല്ല മനുഷ്യൻ; മുഖ്യമന്ത്രിയെന്ന നിലയിൽ പ്രവർത്തനങ്ങൾ തൃപ്തികരം’; പുകഴ്ത്തി അൽഫോൺസ് കണ്ണന്താനം

  • 18th September 2026
  • 0 Comments

ന്യൂ ഡൽഹി: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം രംഗത്ത്. കേരള ഹൗസിലെ കൊച്ചിൻ ഹൗസിൽ വെച്ച് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം സതീശനെ പ്രശംസിച്ച് സംസാരിച്ചത്. വി ഡി സതീശൻ നല്ലൊരു മനുഷ്യനും സുഹൃത്തുമാണെന്നും, വ്യക്തമായ കാഴ്ചപ്പാടുള്ള മികച്ചൊരു നേതാവാണെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിൽ ശത്രുത കാണേണ്ട കാര്യമില്ലെന്നും, മുഖ്യമന്ത്രിയെന്ന നിലയിൽ സതീശന്റെ പ്രവർത്തനങ്ങൾ തികച്ചും തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് […]

Trending

‘തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റും’; അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് മന്ത്രി കെ മുരളീധരൻ

  • 18th September 2026
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നഗരമധ്യത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നതുമായി സംബന്ധിച്ച വിഷയത്തില്‍ പ്രതികരിച്ച്ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. അനാവശ്യ വിവാദങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നതെന്നും മൃഗശാല മാറ്റുന്ന നിലപാടുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരമധ്യത്തില്‍ നിന്നും നെയ്യാറിലേക്ക് മാറ്റുന്നതാണ് നിലവില്‍ ആലോചനയില്‍ ഉള്ളത്. അതുകൊണ്ട് തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ലെന്ന് അദ്ദേഹം പറഞ്ഞു. മൃഗശാല പുത്തൂര്‍ സവോളജിക്കല്‍ മാതൃകയിലാണ് മാറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മൃഗങ്ങളെ നമ്മള്‍ കാണുന്നതിന് പകരം മൃഗങ്ങള്‍ നമ്മളെ കാണുന്ന രീതിയിലേക്ക് […]

Trending

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

  • 18th September 2026
  • 0 Comments

പേരാമ്പ്ര: പിക്കപ്പ് വാഹനം താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇന്ന് രാവിലെ 10.30 തോടെ പേരാമ്പ്ര ഉണ്ണിക്കുന്നും ചാലില്‍ വെച്ചായിരുന്നു അപകടം. പിക്കപ്പ് ഡ്രൈവര്‍ മുളിയങ്ങള്‍ കൂടത്തിങ്കല്‍ ഭാസ്‌ക്കരന്‍(67) ആണ് മരിച്ചത്. വീടുപണിക്കായി എംസാറ്റും കൊണ്ട് പോവുകയായിരുന്ന പിക്കപ്പ് വാന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. കുത്തനെയുള്ള ഇറക്കത്തില്‍ നിന്നും നിയന്ത്രണം വിട്ട വാഹനം ഏതാണ്ട് പത്തടി താഴ്ചയിലുള്ള വീടിന്റെ സണ്‍ഷെഡിലേക്ക് പതിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും […]

Kerala

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

  • 18th September 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം ആയിരുന്നു ഇന്നലെ. കെഎസ്ഇബി ചെയര്‍മാനും ഡയറക്ടറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ മറ്റു സംസ്ഥാനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വൈദ്യുതി ലഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നടക്കം വൈദ്യുതി ലഭിച്ചാല്‍ മാത്രമേ ഇന്നത്തെ നിയന്ത്രണം ഒഴിവാക്കാന്‍ കഴിയു. 99.87 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇന്നലെ വൈദ്യുതി ഉപയോഗം. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5305 ആയി ഉയര്‍ന്നു. ഈ […]

Trending

തിരുവള്ളൂരിൽ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു

  • 18th September 2026
  • 0 Comments

കോഴിക്കോട്: തിരുവള്ളൂർ ടൗണിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തിരുവള്ളൂർ തുരുത്തി സ്വദേശി എന്‍.പി. നാരായണൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് മരിച്ചത്. ഈ മാസം എട്ടാം തീയതിയായിരുന്നു അപകടം നടന്നത്. തിരുവള്ളൂർ ടൗണിൽ കടലക്കച്ചവടം നടത്തിവരികയായിരുന്ന നാരായണന്റെ അടുത്തേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ നാരായണനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരേതയായ നാരായണിയാണ് […]

Trending

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടം 28ന് ആരംഭിക്കും: ആഭ്യന്തരമന്ത്രി

  • 18th September 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വിതരണം 30 ശതമാനം കുറഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടം സെപ്റ്റംബർ 28ന് ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ല; കെ മുരളീധരന്‍

  • 18th September 2026
  • 0 Comments

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍. എജിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം മറുപടി ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. ഈ മാസം 22 നാണ് കട്ടിളപ്പാളി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. മുന്‍ ദേവസ്വം അധികൃതരടക്കം 15 പേര്‍ പ്രതികളായ ഈ കേസില്‍ 13 പേര്‍ക്കെതിരേയും കുറ്റപത്രം നല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. എന്നാല്‍, ഇതുവരെ എസ്‌ഐടി പ്രോസിക്യൂഷന്‍ അനുമതി പോലും […]

Kerala

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

  • 18th September 2026
  • 0 Comments

ഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ പാതിരാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കത്തികൊണ്ട് കുത്തിക്കൊന്നു. ജീര്‍ണിച്ച നിലയിലുള്ള മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കളെ പൊലീസ് പിടികൂടി. ഈ മാസം പതിനൊന്നാം തീയതിയാണ് ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ അതിക്രൂരമായ കുറ്റകൃത്യം നടന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തികൊണ്ട് എട്ടുതവണ കുത്തി കൊലപ്പെടുത്തി. മൃതദേഹം പതിനൊന്നാം തീയതിക്കും പന്ത്രണ്ടാം തീയതിക്കുമിടയില്‍ രാത്രി ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നായകള്‍ […]

Kerala

വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന് ജാമ്യമില്ല

  • 18th September 2026
  • 0 Comments

വയനാട്: വയനാട്ടിലെ വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ ജയിലില്‍ തുടരും. സുല്‍ത്താന്‍ ബത്തേരി കോടതി ജാമ്യാപേക്ഷ തള്ളി. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇന്നലെ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി.വി ആസ്ഥാനത്തെത്തി വയനാട്ടില്‍ നിന്നുള്ള എക്സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് […]

error: Protected Content !!