News

തമിഴ്‌നാട്ടില്‍ ശക്തമായ മഴ; 15 പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ ശക്തമായ മഴയെത്തുടര്‍ന്ന് 15 മരണം. കോയമ്പത്തൂര്‍ ജില്ലയിലെ നാദൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച മൂന്ന് വീടുകക്ക് മേല്‍ മതില്‍ തകര്‍ന്നുവീണാണ് 15 പേര്‍ മരിച്ചത്.

മരിച്ചവരില്‍ 10 സ്ത്രീകളും മൂന്ന് പുരുഷന്മാരും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. പന്ത്രണ്ട് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത് മേട്ടുപാളയത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ബാക്കി മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കനത്തമഴ കണക്കിലെടുത്ത് ് തമിഴ്‌നാട് മുഴുവും ജില്ലാ കളക്ടര്‍മാര്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടിലുടനീളം കൂടുതല്‍ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!