Kerala kerala

അതിതീവ്രമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. നാളെ 5 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കന്‍ […]

Kerala kerala

ചൂരല്‍മലയോട് ചേര്‍ന്നുള്ള മലയില്‍ മണ്ണിടിച്ചില്‍; അപകടം കനത്ത മഴയെ തുടര്‍ന്ന്

വയനാട്: ചൂരല്‍മലയോട് ചേര്‍ന്നുള്ള മലയില്‍ മണ്ണിടിച്ചില്‍. കരിമറ്റം വനത്തിനുള്ളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴ പെയ്ത മെയ് 28നാണ് മണ്ണിടിഞ്ഞത്. എന്നാല്‍ അധികൃതര്‍ വിവരമറിഞ്ഞത് മെയ് 30ന് മാത്രമായിരുന്നു. അപകടത്തെ തുടര്‍ന്ന് ജിയോളജിസ്റ്റ് വനം വകുപ്പ് സംഘങ്ങള്‍ മേഖലയില്‍ പരിശോധന നടത്തി. മലപ്പുറം ഭാഗത്തെ മലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. 1984 ല്‍ കരിമറ്റം എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. മലയോട് ചേര്‍ന്ന് ജനവാസമില്ലെന്നും ആളപായമുണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

kerala Kerala

കനത്ത മഴയും കാറ്റും; അടുത്ത 3 മണിക്കൂറില്‍ 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂര്‍ മാത്രമാണ് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് […]

Kerala kerala

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് വരുന്ന അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കാട് വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരണം വീണ് പത്തു വീടുകള്‍ കൂടി തകര്‍ന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ഭാഗം […]

Kerala kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്നും നാളെയും വിവിധ ജില്ലകളില്‍ റെഡ്

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍- ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് വീണ്ടും ന്യൂനമര്‍ദം കൂടി രൂപപ്പെട്ടു. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 27 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 27 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. […]

kerala Kerala

സംസ്ഥാനത്ത് പെരുമഴയില്‍ വ്യാപക നാശനഷ്ടം; 14 ക്യാമ്പുകള്‍ തുറന്നു

സംസ്ഥാനത്ത് പെരുമഴയില്‍ വ്യാപക നാശനഷ്ടം. സംസ്ഥാനത്ത് 14 ക്യാമ്പുകള്‍ തുറന്നു. 71 കുടുംബങ്ങളില്‍ നിന്നായി 240 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കോന്നിയിലും കോതമംഗലത്തും തളിപ്പറമ്പിലും കിളിമാനൂരും വീടുകള്‍ തകര്‍ന്നു. കനത്ത കാറ്റില്‍ ഇടുക്കി തൊപ്പിപ്പാളയില്‍ വീടിന്റെ മേല്‍ക്കൂര പറന്നു പോയി. മഴ ശക്തമായതോടെ കോഴിക്കോട് മാവൂര്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കനത്തമഴയില്‍ ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ദേശീയപാതയില്‍ കോഴിക്കോട് വടകരയില്‍ വിള്ളല്‍. കണ്ണൂര്‍ കുപ്പത്തും വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇടുക്കി മലങ്കര ഡാമിന്റെ ഒരു […]

Kerala kerala

സംസ്ഥാനത്ത് വിവിധ നദികളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം

ശക്തമായ മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ മണിമല, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നു ആയതിനാല്‍ കരയിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.സംസ്ഥാന ജലസേചന വകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കൊള്ളിക്കല്‍ സ്റ്റേഷന്‍) നദിയില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം (മൈലാംമൂട് സ്റ്റേഷന്‍), പത്തനംതിട്ട ജില്ലയിലെ മണിമല (തോണ്ട്രവ്രള്ളംകുളം്യൂ സ്റ്റേഷന്‍), കോഴിക്കോട് ജില്ലയിലെ കോരപ്പുഴ […]

Kerala kerala

കനത്ത മഴ; തൃശൂരില്‍ റെയില്‍വെ ട്രാക്കില്‍ മരം വീണ് ഗതാഗത തടസം, എറണാകുളത്ത് കാര്‍ തലകീഴായി മറിഞ്ഞു

എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളില്‍ അപകടവും വ്യാപക നാശവും. തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് ആണ് സംഭവം. റെയില്‍വേ ട്രാക്കില്‍ ഇലക്ട്രിക് ലൈനിലേക്ക് ആണ് മരം വീണത്. മരം നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍-ഗുരുവായൂര്‍ റെയില്‍വെ പാതയിലെ ട്രെയിന്‍ ഗതാഗതമാണ് തടസ്സപ്പെട്ടത്. എറണാകുളത്ത് കാര്‍ തല കീഴായ് മറിഞ്ഞു. കളമശ്ശേരി അപ്പോളോ ജംഗ് ഷന് സമീപത്തെ മേല്‍പ്പാലത്തില്‍ ഇന്ന് പുലര്‍ച്ചെ 5:15 ഓടുകൂടിയാണ് […]

kerala Kerala

സംസ്ഥാനത്ത് കനത്ത മഴയില്‍ പരക്കെ നാശ നഷ്ടം; മരം കടപുഴകിവീണു; വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയില്‍ പരക്കെ നാശ നഷ്ടം. ശക്തമായ കാറ്റില്‍ പലയിടത്തും മരം കടപുഴകിവീണ് അപകടങ്ങളുണ്ടായി. കനത്തമഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. നഗരത്തിലും ഗ്രാമങ്ങളിലും മരങ്ങള്‍ വ്യാപകമായി കടപുഴകി വീടുകള്‍ക്ക് അടക്കം കേടുപാടുകള്‍ പറ്റി. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലെ കുറ്റന്‍ മരം കടപുഴകി വീണു. ശക്തമായ കാറ്റില്‍ കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു.

Kerala kerala

കനത്ത മഴയില്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂമന്ത്രി; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടര്‍മാരുടെ യോഗം

മഴ കനക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നുച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടര്‍മാരു ടെ അവലോകന യോഗം ചേരുമെന്ന് മന്ത്രി കെ രാജന്‍. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലയിലും ജാഗ്രത പാലിക്കണം മന്ത്രി വ്യക്തമാക്കി. കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ന്യൂനമര്‍ദത്തിന്റെ ഭാഗമായി അതിതീവ്ര മഴ ഇന്നുണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കനത്ത മഴ പ്രവചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മണ്‍സൂണ്‍ നേരത്തെ എത്തുന്നു എന്ന സൂചന […]

error: Protected Content !!