Kerala kerala

മഴ കനത്തു; നാളെ അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തു. നാളെ അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്. മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകിളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഇന്ന് എറണാകുളം മുതല്‍ കാസര്‍കോട് വരെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് കരമനയാറ്റിലും മണിമലയാറിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നദിയില്‍ ഇറങ്ങാനോ നദി മുറിച്ചുകിടക്കാനോ പാടില്ലെന്ന് ജാഗ്രത നിര്‍ദേശം.തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്തെത്തിയതോടെ വിവിധ ജില്ലകളില്‍ കനത്ത മഴയാണ്.

മഴ കനത്തതോടെ വിവിധ ഇടങ്ങളില്‍ വെള്ളം കയറി. വന്‍മരങ്ങള്‍ കടപുഴകി വീണ് അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കനത്ത മഴയില്‍ മരം കടപുഴകി വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയില്‍ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം – പടിഞ്ഞാറെ വെമ്പല്ലൂര്‍ റോഡില്‍ പോഴങ്കാവിലാണ് അപകടം നടന്നത്. റോഡരികില്‍ നിന്നിരുന്ന കൂറ്റന്‍ വാക മരം മഴയില്‍ കടപുഴകി വീഴുകയായിരുന്നു.മരത്തിനിടയില്‍ പെട്ട മണിക്ഠന്‍ തല്‍ക്ഷണം മരിച്ചു.

കൊച്ചി തൃപ്പൂണിത്തുറ ഇടംപാടത്തു വീടുകളില്‍ വെള്ളം കയറി. പ്രദേശത്തെ 8 ഓളം വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്തെ തോട് സ്വകാര്യ വ്യക്തി അടച്ചതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കോര്‍പറേഷനില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!