Trending

നിയമനത്തിന് നിയമതടസ്സമില്ല; ബന്ധുനിയമനം ന്യായീകരിച്ച് സണ്ണി ജോസഫ്

ബന്ധുവായ ബെന്നി തോമസിനെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതുമായ വിഷയത്തില്‍ ന്യായീകരണവുമായി മന്ത്രി സണ്ണി ജോസഫ്. നിയമനത്തില്‍ നിയമപരമായ തടസ്സമില്ല എന്നായിരുന്നു അളിയനെ സ്വന്തം സ്റ്റാഫില്‍ നിയമിച്ചതിനെ ന്യായീകരിച്ചു മന്ത്രി പറഞ്ഞത്.

ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവര്‍ത്തനം നടത്തുന്ന ആള്‍ ആണെന്നും മികച്ച ഭൂരിപക്ഷത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയ നേതാവാണ് എന്നുമാണ് മന്ത്രിയുടെ ന്യായം. കൂടാതെ, അദ്ദേഹം തന്റെ ചീഫ് ഏജന്റായും പ്രവര്‍ത്തിച്ചിരുന്നുവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. ബെന്നി തോമസിനെ വേണമെങ്കില്‍ മറ്റേതെങ്കിലും മന്ത്രിയുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി നിയമിക്കാമായിരുന്നുവെങ്കിലും അത്തരമൊരു കാപട്യത്തിന് താന്‍ തയ്യാറായിരുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.

നേരത്തെ, വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പേഴ്‌സണല്‍ സ്റ്റാഫില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ചത് വിവാദമായിരുന്നു. പതിമൂന്ന് സ്റ്റാഫുമാരില്‍ രണ്ട് പേരാണ് അഡീഷമല്‍ പ്രൈവറ്റ് സെക്രട്ടറിമാരാണുള്ളത് ഇതില്‍ ഒരാളായാണ് സഹോദരീ ഭര്‍ത്താവ് ബെന്നിയ്ക്ക് നിയമനം നല്‍കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!