Trending

കൃഷിക്കാരുടെ ശക്തി പ്രകടനത്തോടെ കർഷക സംഘം ജില്ലാ സമ്മേളനം സമാപിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് നടന്ന് വന്ന കർഷക സംഘം കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു . പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച പ്രവർത്തന റിപ്പോർട്ടിനെ  അധികരിച്ച്നടന്ന ചർച്ചകൾക്ക് സെക്രട്ടറി പി വിശ്വനും വരവ് ചെലവ് കണക്കുകളെ സംബന്ധിച്ച്  ട്രഷറർ എം മെഹബൂബും മറുപടി പറഞ്ഞു. പ്രസിഡണ്ട് കെ പി കുഞ്ഞഹമ്മദ്കുട്ടി   അധ്യക്ഷനായി. കെ എൻ ബാലഗോപാൽ , ജോർജ് മാത്യു, കാനത്തിൽ ജമീല, പി കെ മുകുന്ദൻ , കെ കെ ദിനേശൻ, വി വ സീഫ് എന്നിവർ സംസാരിച്ചു . കുന്നമംഗലം സിന്ധു തിയ്യറ്ററിനടുത്ത് നിന്ന് ആരംഭിച്ച പൊതു പ്രകടനത്തിന് മുന്നിലായി സമ്മേളന പ്രതിനിധികൾ അണിനിരന്നു. കൃഷിക്കാർ അണിനിരന്ന ശക്തിപ്രകടനം പൊതു സമ്മേളന നഗരിയായ എം കേളപ്പൻ നഗറിൽ സമാപിച്ചു . വനിതാ ശിങ്കാരിമേളത്തിന്റെയും മയിലാട്ടത്തിന്റെയും അകമ്പടിയോടെയായിരുന്നു പ്രകടനം. കർഷകത്തൊഴിലാളി യൂണിയൻ, സിഐടിയു ,ഡി വൈ എഫ് ഐ പ്രവർത്തകർ പ്രകടനത്തിന് അഭിവാദ്യം അർപ്പിച്ചു.തുടർന്ന് എം കേളപ്പൻ നഗറിൽ നടന്ന പൊതുസമ്മേളനം വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. കെ പി കുഞ്ഞഹമ്മദ് കുട്ടി അധ്യക്ഷനായി. കെ എൻ ബാലഗോപാൽ , ജോർജ് മാത്യു, പി വിശ്വൻ, എം മെഹബൂബ് , കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!