Kerala

വീണ്ടും ഷിഗെല്ല ആശങ്ക; മലപ്പുറത്തും കോഴിക്കോടും 5 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് ജില്ലകളിലുമായി രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

മലപ്പുറം അമരമ്പലത്തെ കടയിൽനിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയിൽനിന്ന് മന്തി കഴിച്ച രണ്ട് പേർക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിയുന്ന ഏതാനും പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. പ്രദേശത്ത് 23 ഓളം പേർക്ക് വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ട്. രോഗബാധിതരുടെ വീടുകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തി.

കോഴിക്കോടും രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മേപ്പയിൽ സീനിയർ ബേസിക് സ്കൂളിലെ രണ്ട് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഛർദിയും പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ ഇതേ സ്കൂളിലെ ഒരു കുട്ടിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.സ്കൂളിൽ ഉച്ചഭക്ഷണത്തോടൊപ്പം മുട്ടക്കറിയും തൈരും കഴിച്ച കുട്ടികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്. രണ്ട് ജില്ലകളിലുമായി രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!