കേരളത്തിലെ സ്വർണവിപണിയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രവചനാതീതമായ വില വ്യതിയാനങ്ങളാണ് ഉണ്ടാകുന്നത്. അന്താരാഷ്ട്ര സംഭവവികാസങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളും സ്വർണവിലയുടെ കുതിപ്പിന് കാരണമായിരുന്നു. സാധാരണ ഞായറാഴ്ചകളിൽ വിപണിയിൽ മാറ്റമില്ലാതെ തുടരുന്ന പ്രവണത ഇന്നും ആവർത്തിച്ചിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്നലത്തെ(നവംബർ8) വിലയായ 1,05,280 രൂപയിൽ തന്നെയാണ് ഇന്നും വ്യാപാരം തുടരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 13,160 രൂപയാണ് ഇന്നത്തെ നിരക്ക്.
ഞായറാഴ്ച മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

