Trending

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ചെയർമാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; ചൊവ്വാഴ്ച ഹാജരാകണം

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് കേസിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ചൊവ്വാഴ്ച (നവംബർ 10) ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഉത്തരവിന് ശേഷം മാത്രമേ ഹാജരാകൂ എന്ന് എം.ആർ. ബൈജു മുൻപ് അറിയിച്ചിരുന്നു. എന്നാൽ അന്വേഷണമോ ചോദ്യം ചെയ്യലോ കോടതി വിലക്കിയിട്ടില്ലെന്നും, അന്വേഷണം നീട്ടിക്കൊണ്ടുപോകരുതെന്ന നിർദേശമുള്ളതിനാലാണ് വീണ്ടും നോട്ടീസ് നൽകിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇത്തവണയും ചെയർമാൻ ഹാജരായില്ലെങ്കിൽ വിഷയം ഹൈക്കോടതിയെ അറിയിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കേസിൽ പരീക്ഷാ കൺട്രോളർ ബിനി കെ. എബ്രഹാമിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

പരീക്ഷയിലെ 10 ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കിയതിൽ പങ്കില്ലെന്നാണ് അഡീഷണൽ സെക്രട്ടറി ആർ. ഹരി മൊഴി നൽകിയത്. ചുമതല ഡെപ്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നുവെന്നും തനിക്കിതിനെക്കുറിച്ച് അറിവില്ലെന്നുമാണ് ഹരിയുടെ വാദം. എന്നാൽ ക്രൈംബ്രാഞ്ച് ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.

പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ക്രമക്കേടുകൾക്ക് വഴിവച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ചോദ്യങ്ങൾ തയ്യാറാക്കുന്ന പാനലിനെയും മൂല്യനിർണയം നടത്തുന്നവരെയും ചെയർമാനാണ് നേരിട്ട് തീരുമാനിച്ചതെന്ന് പിഎസ്‌സി അംഗങ്ങൾ മൊഴി നൽകി. ചെയർമാൻ മറ്റു അംഗങ്ങളുമായി കൂടിയാലോചിക്കാതെ തീരുമാനങ്ങളെടുക്കുകയും പിന്നീട് വിവാദങ്ങളുണ്ടാകുമ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കുകയുമാണ് പതിവെന്ന് പിഎസ്‌സി സെക്രട്ടറിയും ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!