Trending

സംസ്ഥാന സ്കൂൾ ഗെയിംസ് സോഫ്റ്റ് ബോൾ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

കോഴിക്കോട്: 63 ആമത് സംസ്ഥാന സ്കൂൾ ഗെയിം സോഫ്റ്റ് ബോൾ, നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് കോഴിക്കോട് ജെഡിടി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു ചാമ്പ്യൻഷിപ്പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കേരള സ്പോർട്സ് ആൻഡ് ഫിസിക്കൽ എജുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ. ചാക്കോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് ഡയറക്ടറേറ്റ് മുൻ അഡീഷണൽ ഡയറക്ടർ എൻ നജ്മുദ്ദീൻ, കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് എ കെ മുഹമ്മദ് അഷറഫ്, ജെഡിടി ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ഈ അബ്ദുൽ ഗഫൂർ, എന്നിവർ ആശംസകൾ നേർന്നു,.
ആർ ഡി എസ് സെക്രട്ടറി കെ എം ജോസഫ് സ്വാഗതവും ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷൻ ജോയിൻ സെക്രട്ടറി പി ടി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
നെറ്റ് ബോൾ റിസൽട്ട്
നെറ്റ് ബോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ കോഴിക്കോടുംപത്തനംതിട്ടയും ഫൈനലിൽ പ്രവേശിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും പത്തനംതിട്ടയാണ് ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട് ഉള്ളത്. ആൺകുട്ടികളുടെ വിഭാഗം ലൂസേഴ്സ് ഫൈനലിൽ കോട്ടയത്തെ പരാജയപ്പെടുത്തി മലപ്പുറവും പെൺകുട്ടിയുടെ ലൂസേഴ്സ് ഫൈനലിൽ കോഴിക്കോടിനെ പരാജയപ്പെടുത്തി തൃശ്ശൂരും മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സോഫ്റ്റ്ബോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട്, മലപ്പുറവും സെമിയിൽ പ്രവേശിച്ചു, ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ, കണ്ണൂർ എന്നീ ടീമുകൾ സെമിഫൈനലിൽ പ്രവേശിച്ചു. ശേഷിയുള്ള മത്സരങ്ങൾ നാളെ കാലത്ത് 7. 30ന് ജെ ഡി ടി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്നതാണ്.നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ കോഴിക്കോട് എംഎൽഎ എ പ്രദീപ്കുമാർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യുന്നതാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!