‘മഴവില്ല് 2019’ ഉദ്ഘാടനം ചെയ്തു

0
158

കുന്നമംഗലം: നാളെയുടെ നല്ല പൗരന്മാരായി വളരാനും, ഏറ്റവും നല്ല സ്വാഭാവവും,അനുസരണയും ഉള്ള കുട്ടികള്‍ ആയി മാറാനും പുതിയ തലമുറക്ക് കഴിയണമെന്ന് കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍. മലര്‍വാടി, ടീന്‍ ഇന്ത്യ ബാല ചിത്രരചന മത്സരം ‘മഴവില്ല്-2019’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജമാഅത്തെ ഇസ്ലാമി കുന്നമംഗലം ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹിം പുല്ലാളുര്‍ അധ്യക്ഷത വഹിച്ചു.

അഞ്ച് കാറ്റഗറിയില്‍ ആയി നടന്ന മത്സരങ്ങളില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കാറ്റഗറി ഒന്നില്‍ ധനലക്ഷ്മി എരവന്നൂര്‍, ആയിശ ഫെമി, ആയിഷ നെഫ്‌ല എന്നിവരെയും കാറ്റഗറി രണ്ടില്‍ നിയ ജിബിന്‍,ഹരി നന്ദ് വി.ആര്‍, നിവേദ്യ കാറ്റഗറി മൂന്നില്‍ അയന ടി, രാഖി ആര്‍, ഫന്‍ഹ എന്നിവരെയും കാറ്റഗറി നാലില്‍ സാരംഗ് എന്‍.കെ, ഗൗരി എസ് ബിജു, സാരംഗ് ജിത്ത് എന്നിവരെയും കാറ്റഗറി അഞ്ചില്‍ കാര്‍ത്തിക്, ലാമിയ, ഫാത്താഹുല്‍ ഹഖ് എന്നിവരെയും വിജയികളായി തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രവീന്ദ്രന്‍ കുന്നമംഗലം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷഹീന്‍ നരിക്കുനി, പി.പി. അബ്ദുല്‍ വാഹിദ്, യൂസഫ് മാസ്റ്റര്‍, ഖാദര്‍ മാസ്റ്റര്‍ നരിക്കുനി എന്നിവര്‍ സംസാരിച്ചു. മലര്‍വാടി കുന്നമംഗലം ഏരിയ കോര്‍ഡിനേറ്റര്‍ കെ.കെ. അബ്ദുല്‍ ഹമീദ് സ്വാഗതവും ടീന്‍ ഇന്ത്യ കോര്‍ഡിനേറ്റര്‍ കെ.കെ. ബഷീര്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here