സംസ്ഥാന കലോത്സവത്തില്‍ അഭിമാന നേട്ടവുമായി കുന്ദമംഗലം ജിഎച്ചഎസ്എസ്

0
234

കുന്ദമംഗലം; സംസ്ഥാന കലോത്സവത്തില്‍ അഭിമാന നേട്ടവുമായി കുന്ദമംഗലം ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനികള്‍. മുന കദീജ, ഫിദ ജാസ്മിന്‍, ജഹാന, ഹിബ ജെബിന്‍, ഫാത്തിമ, നസ്‌ന, അയിഷ ജെബിന്‍ എന്നീ വിദ്യാര്‍ത്ഥിനികളാണ് അറബിക് കലോത്സവത്തിലെ അറബി ഗ്രൂപ്പ് സോങ് മത്സരത്തില്‍ എ ഗ്രേഡ് നേടിക്കൊണ്ട് അഭിമാനമായി മാറിയത്. നേരത്തെ സബ്ജില്ല കലോത്സവത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച ഇവര്‍ അപ്പീലിലൂടെയാണ് ജില്ലയില്‍ എത്തിയത്.

തുടര്‍ന്ന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു.
സ്‌കൂളിലെ അറബിക് അധ്യാപകരായ ആമിന ടീച്ചറുടെയും അഷ്‌റഫ് മാസ്റ്ററുടെയും നേതൃത്വത്തിലുള്ള പരിശീലനത്തിലൂടെയാണ് ഇവര്‍ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here