ഹെവന്‍സ് മേഖലാ ഫെസ്റ്റ് കുറ്റ്യാടിക്ക് ഓവറോള്‍ കിരീടം

0
37

ഓമശ്ശേരി: ഹെവന്‍സ് ഖുര്‍ആനിക് മേഖലാ ഫെസ്റ്റില്‍ 297 പോയന്റ് നേടി ഹെവന്‍സ് പ്രീ സ്‌ക്കൂള്‍ കുറ്റ്യാടി ജേതാക്കളായി. ഹെവന്‍സ് പ്രീ സ്‌ക്കൂള്‍ ഓമശ്ശേരി, ഹെവന്‍സ് ചേന്ദമംഗലൂര്‍ സ്‌ക്കൂളുകള്‍ 283,273 പോയന്റുകള്‍ നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഫെസ്റ്റ് കാരാട്ട് റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ഇസ്ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ. കുഞ്ഞാലി മാസ്റ്റര്‍, സെക്രട്ടരി എം.അബ്ദു ലത്തീഫ്, ഹെവന്‍സ് ഡയരക്ടര്‍ സുശീര്‍ ഹസന്‍, എ. മൊയ്തീന്‍ കുട്ടി മൗലവി, ഷൗക്കത്തലി ഫാറൂഖി, ശാക്കിര്‍ വയനാട്, മുഹമ്മദ് പെരുമയില്‍, പ്രസിഡന്റ് കെ.സി.മൊയ്തീന്‍കോയ, ടി.പ്രകാശ് വാര്യര്‍, ഷമീര്‍ തിരുനാവായ, എം.കെ. അഹമ്മദ് കുട്ടി, ഇ.കെ.മുഹമ്മദ്, കെ.ഇബ്രാഹിം, എം.കെ.നജ്മുദ്ദീന്‍, എം.കെ.മുബാറക്, സിറാജ്‌മേപ്പയൂര്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ പി.ടി.യൂസുഫ് അധ്യക്ഷത വഹിച്ചു. ഐ.ഇ.സി.ഐ ഡയരക്ടര്‍ ഡോ.ആര്‍.യൂസുഫ്, ഒ.പി. അബ്ദുസ്സലാം മൗലവി, എം.കെ. അബ്ദുറഹിമാന്‍ തറുവായ് എന്നിവര്‍ ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here