ബഹിഷ്‌കരണം നിലനില്‍ക്കെ ശിവദാസന്‍ നായരോടൊപ്പം വേദിപങ്കിട്ട് കോണ്‍ഗ്രസ് നേതാക്കള്‍

0
198

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന വിവാദങ്ങള്‍ നിലനില്‍ക്കെ ശിവദാസന്‍ നായരെ വാര്‍ഡ് ഗ്രാമോത്സവത്തിന് കോണ്‍ഗ്രസ് മെമ്പര്‍ അദ്ദേഹത്തിന്റെ വാര്‍ഡില്‍ ക്ഷണിച്ചത് വിവാദമാകുന്നു. ബ്ലോക്ക് പഞ്ചായത്തിലെ വിവാദങ്ങളില്‍ ശക്തമായി പ്രതികരിച്ച കോണ്‍ഗ്രസ് നേരത്തെ ബ്ലോക്ക് കമ്മറ്റി മീറ്റിങ് ശിവദാസന്‍ നായര്‍ പങ്കെടുത്തതിനാല്‍ ബഹിഷ്‌കരിച്ചിരുന്നു. ശിവദാസന്‍ നായരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും തുടര്‍ന്ന് മീറ്റിങ്ങ് പിരിച്ചുവിടുകയും ചെയ്തിരുന്നു. നിലവില്‍ വിവാദത്തില്‍ കോടതിയില്‍ കേസ് നടക്കുകയും ചെയ്യുന്നുണ്ട്.

ശേഷം മറ്റൊരു പരിപാടിയില്‍ അദ്ദേഹത്തെ ക്ഷണിച്ചതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലിപ്പോള്‍ മുറുമുറുപ്പുണ്ടാക്കിയിരിക്കുന്നത്. 10 ാം വാര്‍ഡില്‍ നടന്ന ഗ്രാമോത്സവവും കുടുംബശ്രീ വാര്‍ഷികവും വയോജന സംഘമവും എന്ന പരിപാടിയിലാണ് മെമ്പര്‍ ഷംജിത്ത് ശിവദാസന്‍ നായരെ ക്ഷണിച്ചത്. പരിപാടിയില്‍ കോണ്‍ഗ്ര്‌സ് എംപിയായ എം.കെ രാഘവന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നു.

അതേസമയം യുഡിഎഫും കോണ്‍ഗ്രസും ശിവദാസന്‍ നായരെ ബഹിഷ്‌കരിക്കുകയും നിയമനടപടിക്ക് പോകുകയും ചെയ്യുന്ന സാഹചര്യത്തില്‍ അദ്ദേഹത്തോടൊപ്പം വേദിപങ്കിട്ടത് എന്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് പടനിലം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here