National

കോണ്‍ഗ്രസിന് തിരിച്ചടി; കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍

  • 13th March 2024
  • 0 Comments

കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 56 കാരനായ അജയ് കപൂര്‍ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അജയ് കപൂര്‍ കാണ്‍പൂരിലെ കിദ്വായ് നഗര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് ത്രിവേദി 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ അജയ് കപൂറിന് 76,000 വോട്ടുകള്‍ […]

Kerala kerala

കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവം; മൃതദേഹവുമായി കോണ്‍ഗ്രസിന്റെ പ്രതിഷേധം; സംഘര്‍ഷം

  • 4th March 2024
  • 0 Comments

ഇടുക്കി: നേരൃമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ കോതമംഗലത്ത് പ്രതിഷേധം. വന്യമൃഗശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്മോര്‍ട്ടം എന്നതാണ് ഇന്ദിരയുടെ കുടുംബത്തിന്റെ നിലപാട്. ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ നേരൃമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ മരിച്ചത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് […]

kerala Kerala kerala politics Trending

സമരാഗ്‌നി വേദിയിലെ ദേശീയ ഗാനം; ‘എന്റെ തല എന്റെ ഫിഗര്‍’ കാലം കഴിഞ്ഞു; നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

  • 1st March 2024
  • 0 Comments

കോണ്‍ഗ്രസിന്റെ സമരാഗ്‌നിയോ വേദിയില്‍ ദേശീയഗാനം തെറ്റായി പാടിയ വിഷയത്തില്‍ നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് വേണമെന്നാണ് ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചത്. നേതാക്കളുടെ ജാഗ്രത കുറവിന് നല്‍കേണ്ടി വരുന്നത് കനത്ത വിലയാണ്. എന്റെ തല എന്റെ ഫിഗര്‍ കാലമൊക്കെ കാറ്റില്‍ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാന്‍ കഴിയില്ല. അല്ലാത്തവര്‍ സ്റ്റേജില്‍ താമസമാക്കിയും മൈക്കിന് മുന്നില്‍ കിടന്നുറങ്ങിയും അഭ്യാസം […]

kerala Kerala kerala politics

സമരാഗ്‌നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

  • 29th February 2024
  • 0 Comments

കോണ്‍ഗ്രസ് നടത്തുന്ന സമരാഗ്‌നി ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മന്‍ചാണ്ടി നഗറില്‍ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ് മുഖ്യാതിഥിയാകും. ഫെബ്രുവരി 9ന് കാസര്‍ഗോഡ് നിന്നാണ് സമരാഗ്‌നിക്ക് തുടക്കം കുറിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെയായിരുന്നു യാത്ര. അതേസമയം സമരാഗ്‌നിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാളയം മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെ ഉച്ചയ്ക്ക് മൂന്ന് മുതലാണ് നിയന്ത്രണം. തിരക്കനുഭവപ്പെട്ടാല്‍ വാഹനങ്ങള്‍ വഴി […]

National

ഹിമാചലില്‍ വീര്‍ഭദ്രസിങ്ങിന്റെ മകന്‍ വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവച്ചു

  • 28th February 2024
  • 0 Comments

ഹിമാചലില്‍ വീര്‍ഭദ്രസിങ്ങിന്റെ മകന്‍ വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവച്ചു. രാജിക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ രൂക്ഷ വിമർശനമാണ് വിക്രമാദിത്യ സിങ് നടത്തിയത്. കഴിഞ്ഞ ഒരു വർഷം എംഎൽഎമാരുടെ സ്വരം അടിച്ചമർത്തിയെന്നും എംഎൽഎമാരെ അവഗണിച്ചുവെന്നും വിക്രമാദിത്യ സിങ് ആരോപിച്ചു. അതിൻ്റെ ഫലമാണ് നിലവിലെ പ്രതിസന്ധിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിങ് വി ബിജെപിയുടെ ഹര്‍ഷ് മഹാജനോട് പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് […]

National

രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിടാന്‍ 10 കിലോ കുറയ്ക്കണം; കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെപ്പറ്റി സീഷാന്‍ സിദ്ദിഖ്

  • 23rd February 2024
  • 0 Comments

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര മുംബൈയിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ശ്രമിച്ചമുന്‍ കോണ്‍ഗ്രസ് നേതാവ് ബാബാ സിദ്ദിഖിന്റെ മകന്‍ സീഷാന്‍ സിദ്ദിഖിനോട് രാഹുലുമായി അടുത്ത വൃത്തങ്ങള്‍ ശരീര ഭാരം 10കിലോ കുറച്ചുവരാന്‍ ആവശ്യപ്പെട്ടുവെന്ന് സീഷാന്‍ പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ ന്യൂനപക്ഷ നേതാക്കളോടുള്ള മോശമായ പെരുമാറ്റത്തിനെ സീഷാന്‍ കണിശമായി തന്നെ വിമര്‍ശിച്ചു. പാര്‍ട്ടി വിവേചനപരവും വര്‍ഗീയവുമായ സമീപനമാണ് സ്വീകരിച്ചത്. കോണ്‍ഗ്രസിലെ ന്യൂനപക്ഷ നേതാക്കളോടും പ്രവര്‍ത്തകരോടും കോണ്‍ഗ്രസ്സുകാര്‍ തന്നെ കാണിക്കുന്ന പെരുമാറ്റം ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസിലും മുംബൈ യൂത്ത് കോണ്‍ഗ്രസിലുമുള്ള വര്‍ഗീയതയുടെ […]

National

കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നീക്കി

  • 16th February 2024
  • 0 Comments

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നീക്കി. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി. ആദായ നികുതി തീര്‍പ്പുമായി ബന്ധപ്പെട്ട നിയമതര്‍ക്കത്തിനിടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ആരോപിച്ചിരിച്ചിരുന്നു. ഇലക്ടല്‍ ബോണ്ട് കേസില്‍ ബിജെപി പരമോന്നത കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയ അന്ന് വൈകിട്ട് തന്നെയാണ് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിച്ചത്. 2018 2019ലെ ആദായ നികുതി തീര്‍പ്പിന്റെ ഭാഗമായി 210 കോടി അടയ്ക്കാന്‍ ആദാനികുതി വകുപ്പ് നിര്‍ദേശിച്ചിരുന്നു. തുടര്‍നടപടിയെന്ന് […]

kerala politics

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ ഡി കേസ്; അഞ്ചാം പ്രതി കീഴടങ്ങി

  • 5th February 2024
  • 0 Comments

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ ഡി കേസില്‍ അഞ്ചാം പ്രതി കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ രഞ്ജുവാണ് കീഴടങ്ങിയത്. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്ന് പൊലീസ് അറിയിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് കീഴടങ്ങല്‍.

Local

പെന്‍ഷന്‍ മുടങ്ങി; ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്റെ മൃതദേഹുവായി കോഴിക്കോട് കലക്ട്രേറ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം

  • 24th January 2024
  • 0 Comments

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്റെ മൃതദേഹുവായി കലക്ട്രേറ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മൃതദേഹം വൈകിട്ട് നാലുമണിക്ക് മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ഇന്നലെയാണ് കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാട്ടില്‍ ഭിന്നശേഷിക്കാരന്‍ കൂടിയായ വളയത്ത് ജോസഫ് എന്ന 74 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസമയി ഇദ്ദേഹത്തിന് പെന്‍ഷന്‍ മുടങ്ങിയിരുന്നു. പെന്‍ഷന്‍ […]

National

55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു; മിലിന്ദ് ദേവ്റ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ശിവസേന ഷിന്ദേ പക്ഷത്തു ചേര്‍ന്നേക്കും

  • 14th January 2024
  • 0 Comments

മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിലേക്കാണ് അദ്ദേഹം പോകുന്നത് എന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് മിലിന്ദ് ദേവ്റയുടെ രാജി. മുംബൈ സൗത്ത് ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഇന്ന് എന്റെ രാഷ്ട്രീയ യാത്രയിലെ ഒരു സുപ്രധാന അധ്യായത്തിന്റെ സമാപനമാണെന്നാണ് അദ്ദേഹം എക്‌സില്‍(ട്വിറ്റര്‍) കുറിച്ചത്. ‘പാര്‍ട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിന്റെ […]

error: Protected Content !!