Kerala

ലൈംഗീക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; KSU നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്

കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ ലൈംഗികാതിക്രമ കേസ്. ലൈംഗീക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി, പണം വാങ്ങി വഞ്ചിച്ചു എന്നും പരാതി. കണ്ണൂർ വനിതാ പോലീസ് ആണ് പരാതിയിൽ കേസെടുത്തത്. കണ്ണൂർ‌ സ്വദേശിനിയാണ് അതുലിനെതിരെ പരാതി നൽകിയത്.

2018 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. 2020 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൂർ​ഗിൽ നിന്ന് ഇരുവരും ഒന്നിച്ച് വീട്ടിലേക്ക് കാറിൽ മടങ്ങുന്നിതിനടെ വിവാ​ഹ വാ​ഗ്ദാനം നൽകി സമ്മതമില്ലാതെ ലൈംഗീക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ പല തവണകളായി 1,65,000 രൂപ വാങ്ങുകയും പണം മുഴുവൻ തിരികെ നൽകാതെ വിവാഹ വാ​ഗ്ദാനത്തിൽ നിന്ന് പിന്മാറി വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നത്. ഇ മെയിൽ മുഖേനെയാണ് പെൺകുട്ടി പരാതി നൽകിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!