Kerala kerala

കോഴിക്കോട് നിന്നും 7 ഗ്രാം എംഡിഎംഎ പിടികൂടി; പരിശോധനക്കിടെ യുവതിയടക്കം രണ്ടു പേര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കോഴിക്കോട് നഗരത്തില്‍ നിന്നും 7 ഗ്രാം എംഡിഎംഎ പിടികൂടി. വാഹനത്തില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനക്കിടെയാണ് സംഭവം. പരിശോധനയ്ക്കിടെ കാറില്‍ നിന്ന് ഏകദേശം 7 ഗ്രാം എംഡിഎംഎ, മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു ഇലക്ട്രോണിക് ത്രാസ്, 85,100 രൂപ എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിന് പിന്നാലെ യുവതിയടക്കം രണ്ടു പേര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് വിവരം. കോഴിക്കോട് നന്മണ്ട സ്വദേശി അനന്തു എന്ന ടോബി, പുതിയാപ്പ സ്വദേശിനി കീര്‍ത്തന എന്നിവരാണ് രക്ഷപ്പെട്ടത്. അനന്തു നേരത്തെ മൂന്ന് മയക്കുമരുന്ന് കേസുകളിലും, താര്‍ ജീപ്പ് ഇടിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.കോഴിക്കോട് നഗരത്തില്‍ വാടക മുറികള്‍ എടുത്ത് യുവതി-യുവാക്കളെ വിളിച്ചുവരുത്തി എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു. ഇതിന്റെ ഭാഗമായി പ്രതികള്‍ താമസിച്ചിരുന്ന വാടക മുറികളിലും പോലീസ് പരിശോധന നടത്തി. കുറച്ചുനാളുകളായി ഇരുവരും ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!