‘ഒന്നാകാം ഉയരാം” വാരാഘോഷ പരിപാടി സംഘടിപ്പിച്ചു

0
134

കുന്ദമംഗലം: മർകസ് ഗേൾസ് ഹൈസ് സ്കൂളിൽ  ലോക ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച്  മർഹബ ക്ലബ്ബിന്റെ നേതൃത്വത്തിൽ വാര ഘോഷ പരിപാടി സംഘടിപ്പിച്ചു. “ഒന്നാകാം ഉയരാം ” എന്ന പ്രമേയത്തിൽ നവമ്പർ 27 മുതൽ ഡിസംബർ 2 വരെ നടന്ന പരിപാടി താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ആപ്പീസിലെ സൂപ്രണ്ട് സി വി അഷ്റഫ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ആയിഷാബീവി ടീച്ചർ സ്വാഗതം പറഞ്ഞു. റിസോഴ്സ് ടീച്ചർ എം ജെ സിൽജു, ശിഹാബ് മാസ്റ്റർ, സാജിത ടീച്ചർ, സഫിയുറഹ്മാൻ, ജലീൽ അഹ്സനി സംസാരിച്ചു.ഭിന്ന ശേഷി ദിനത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബാനറിൽ  ഒപ്പ് ചാർത്തി. വിവിധ മൽസരങ്ങളിൽ  പങ്കെടുത്ത വിദ്യാർത്ഥിനികൾക്ക് സമ്മാനം വിതരണം ചെയ്തു.ഭിന്ന ശേഷി വിദ്യാർത്ഥിനികളെ ആദരിച്ചു. ശിഹാബ് മാസ്റ്റർ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here