Local

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

 • 4th March 2024
 • 0 Comments

കുന്ദമംഗലം: കാല്‍പന്തു കളിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുന്ദമംഗലം ബ്യൂട്ടി എഫ് സി യുടെ നേതൃത്വത്തില്‍ 2 ദിവസങ്ങളിലായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു. ഫൈനല്‍ മത്സരത്തില്‍ താസ,പി എഫ് സി എ തോല്‍പ്പിച്ചു.വി അനില്‍കുമാര്‍ ,അസ്ലം, കെ സജീവ് ,ജാബിര്‍ കുന്ദമംഗലം, ജാഫര്‍ ,സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് മുട്ടനാടിനെ സമ്മാനമായി നല്‍കി.

Local

കേരള ക്ഷേത്ര സംരക്ഷണ സമിതി കുന്ദമംഗലം താലൂക്ക് വാര്‍ഷിക സമ്മേളനവും ,കുടുംബ സംഗമവും നടന്നു

 • 3rd March 2024
 • 0 Comments

കുന്ദമംഗലം: കേരള ക്ഷേത്ര സംരക്ഷണ സമിതി കുന്ദമംഗലം താലൂക്ക് വാര്‍ഷിക സമ്മേളനവും ,കുടുംബ സംഗമവും കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍നടന്നു. സംഘടനാ സംസ്ഥാന ഖജാന്‍ജി രാമസ്വാമി മുഖ്യ പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പുഷ്‌കരാക്ഷന്‍ എ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ,ചെയര്‍മാന്‍ കെപി വസന്തരാജ് അദ്ധ്യക്ഷത വഹിച്ചു. ടി എം കുസുമകുമാരി, വിപി രാജന്‍, എസ് പ്രബോധ്കുമാര്‍, സുരേന്ദ്ര മോഹന്‍ കരുവാറ്റ , ഒടി ജയരാജന്‍ ,വി പുഷ്പലത എന്നിവര്‍ സംസാരിച്ചു.

Local

കേരള ഗേള്‍സ് ടീമിന് സ്വീകരണം നല്‍കി

 • 29th February 2024
 • 0 Comments

കോഴിക്കോട്: പട്‌നയില്‍ വെച്ച് നടന്ന ദേശീയ ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്സ് അപ്പ് ആയ കേരള സോഫ്റ്റ് ബോള്‍ ടീമിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.ജില്ലാ ത്രോ ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ വി അബ്ദുല്‍ മജീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു .കേരള സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എ കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു .മലപ്പുറം ജില്ലാ സോഫ്റ്റ്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി മന്‍സൂര്‍, കോഴിക്കോട് ജില്ലാ ബേസ് ബോള്‍ സെക്രട്ടറി […]

kerala Kerala Local

പൂനൂര്‍ പുഴയില്‍ സമൂഹ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി

 • 29th February 2024
 • 0 Comments

കുന്ദമംഗലം: പണ്ടാരപ്പറമ്പ് പൂനൂര്‍ പുഴയില്‍ സമൂഹ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. ടാങ്കര്‍ ലോറിയില്‍ കൊണ്ട് വന്നിട്ട് ആണ് കക്കൂസ് മാലിന്യം തള്ളിയത്. സംഭവത്തില്‍ പൂനൂര്‍ പുഴയുടെ സംരക്ഷണ സമിതിയുടെ കണ്‍വീനര്‍ മുജിപ് പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. ഈ പ്രദേശത്ത് ഇതിനു മുമ്പ് പലതവണ കക്കൂസ് മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്.

Local

കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി കുന്ദമംഗലത്ത് സായാഹ്ന ധര്‍ണ്ണ നടത്തി

 • 20th February 2024
 • 0 Comments

കുന്ദമംഗലം: സപ്ലൈക്കോയില്‍ ആവശ്യ സാധനങ്ങള്‍ക്ക് സബ്‌സിഡി വെട്ടിക്കുറച്ചതിനെതിരെകോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി കുന്ദമംഗലത്ത് സായാഹ്ന ധര്‍ണ്ണ നടത്തി. കെ എസ്, യു സംസ്ഥാന ജനറല്‍ സെക്രട്ടറി സനൂജ് കുരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സി പി രമേശന്‍ അധ്യക്ഷത വഹിച്ചു. ബാബു നെല്ലൂളി, ടി കെ ഹിതേഷ് കുമാര്‍, ശശികുമാര്‍ കാവാട്ട്, പി ഗിരീഷന്‍, മനിലാല്‍, അനീഷ് മാമ്പ്ര, ഷൈജ വളപ്പില്‍, അബ്ദുറഹിമാന്‍ മാസ്‌ററര്‍, ബൈജു മുപ്രമ്മല്‍, അലി ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Local

ദയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: പി ടി എ റഹീം എം എല്‍ എ

 • 19th February 2024
 • 0 Comments

മാവൂര്‍: അരയങ്കോട് ദയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അഡ്വ. പി ടി എ റഹീം എം എല്‍ എ പറഞ്ഞു. അരയങ്കോട് ദയ സാംസ്‌കാരിക വേദിയുടെ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരക രോഗങ്ങള്‍മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കുന്നതോടൊപ്പം സ്വന്തമായി കിടപ്പാടമില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ ഭൂമി നല്‍കിയ സംഘടനയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളും കൂട്ടായ്മകളും ഓരോ പ്രദേശത്തുമുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ സംസ്‌കൃതി പ്രസിഡന്റും ലോക […]

Local

കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ‘പാവങ്ങളുടെ പടയണി’ പഞ്ചായത്ത് തല സംഗമം സംഘടിപ്പിച്ചു

 • 19th February 2024
 • 0 Comments

കുന്ദമംഗലം: കേന്ദ്ര സര്‍ക്കാറിന്റെ പക പോക്കലിനെതിരെ ക്ഷേമ കേരള സംരക്ഷണത്തിന് കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ കുന്ദമംഗലത്ത് ‘പാവങ്ങളുടെ പടയണി’ പഞ്ചായത്ത് തല സംഗമം സംഘടിപ്പിച്ചു. കെ എസ് കെ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് കെ ബാബു ഉദ്ഘാടനം ചെയ്തു. എം എം സുധീഷ് കുമാര്‍ സ്വാഗതവും,കെ ഗംഗാധരന്‍ അധ്യക്ഷതയും വഹിച്ചു. ഏരിയാ പ്രസിഡണ്ട് കെ എം ഗണേശന്‍, ടി ശിവാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രവീന്ദ്രന്‍ പാറപ്പുറത്ത് നന്ദി പറഞ്ഞു.

Local

കുന്ദമംഗലത്ത് കാറ് ബൈക്കില്‍ ഇടിച്ചു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

 • 19th February 2024
 • 0 Comments

കോഴിക്കോട്: കുന്ദമംഗലം ആനപാറയില്‍ കാറ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനാണ് മരിച്ചത്. പൂളകോട് നായര്‍കുഴി അമ്മാനംകൂട്ടില്‍ വീട്ടില്‍ ഷാജി (52) ആണ് മരിച്ചത്. ഷാജി മകളെ കോളേജില്‍ ഇറക്കി തിരിച്ച് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കാറ് ബൈക്കില്‍ ഇടിച്ചതിന് ശേഷം ടിപ്പര്‍ലോറിയില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് രാവിലെയാണ് അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Local

കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധവുമായി താമരശ്ശേരി അതിരൂപത

 • 18th February 2024
 • 0 Comments

താമരശ്ശേരി: വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധവുമായി താമരശ്ശേരി അതിരൂപത. രൂപതാ ആസ്ഥാനത്ത് നിന്ന് താമരശ്ശേരി നഗരത്തിലേക്കാണ് പ്രതിഷേധ പ്രകടനം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും താമരശ്ശേരി അതിരൂപത ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വിമുരളീധരന്‍ രംഗതെത്തി. രാഹുല്‍ ഗാന്ധി ഇപ്പോഴെങ്കിലും മണ്ഡലത്തില്‍ എത്തിയത് നല്ലതാണെന്നും ഇനി മുഖ്യമന്ത്രി വയനാട്ടിലെത്തണമെന്നും മുരളീധരന്‍ ചോദിച്ചു. മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ ബോര്‍ഡ് വെറുതെ വച്ചതാണോ എന്ന് ചോദിച്ച കേന്ദ്രമന്ത്രി, വനംമന്ത്രി ഗസ്റ്റ് […]

Local

വാല്‍ കോ ഇന്ത്യ ഇന്റ്‌റര്‍ നാഷണല്‍ കിക്ക് ബോക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ കരസ്ഥമാക്കിയ ദേവിക്.എം.വിയെപെരിങ്ങൊളം കോണ്‍ഗ്രസ്സ് കമ്മറ്റി അനുമോദിച്ചു

 • 18th February 2024
 • 0 Comments

കുന്ദമംഗലം: ഡല്‍ഹിയില്‍നടന്ന വാല്‍ കോ ഇന്ത്യ ഇന്റ്‌റര്‍ നാഷണല്‍ കിക്ക് ബോക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ കരസ്ഥമാക്കിയ ദേവിക്.എം.വി.ക്ക്പെരിങ്ങൊളം കോണ്‍ഗ്രസ്സ് കമ്മറ്റി അനുമോദിച്ചു.കെ.പി.സി.സി. രാഷ്ട്രീയ കര്യസമതി അംഗം എന്‍.സുബ്രമണ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.സി. സേതുമാധവന്‍, കൊണിയഞ്ചേരി രാധാകൃഷ്ണന്‍,ശബരിഷ് പെരിങ്ങൊളം, ബിന്ദു, ഹരിദാസ് കണ്ണംമ്പത്ത്, ഷിജേഷ് മാങ്കുനി ,സിലാം ചോലക്കല്‍, ലതാനന്ദിനി എന്നിവര്‍ പ്രസംഗിച്ചു.പ്രസന്റേഷന്‍സ്‌ക്കൂളിലെആറാംക്ലാസ്വിദ്യാര്‍ത്ഥിയായഎം.വി. ദേവിക് പെരിങ്ങൊളം കറുപ്പന്‍വീട് രാജേഷിന്റെയുംദിഷീനയുടെയും മകനാണ്.

error: Protected Content !!