കുന്ദമംഗലം :എസ് ഡി പി ഐ കാരന്തൂര്‍ ഈസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച ബ്രാഞ്ച് സമ്മേളനവും കുടുംബ സംഗമവും എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ ഉത്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡണ്ട് മുഹമ്മദ് പുവ്വംപുറത്ത് അദ്ധ്യക്ഷത വഹിച്ചു.
കുട്ടികളുടെ കലാപരിപാടികളും ചിത്രരചനാ, കളറിംഗ്, ക്വിസ് മത്സരവും നടന്നു. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെ ആര്‍ എഫ് ) നേടിയ അശ്കബ്ഷാ, ഖുര്‍ആനിലെ സൂറ യാസീന്‍ സ്വന്തം കൈപ്പടയില്‍ അച്ചടി മികവിനെ തോല്‍പ്പിക്കും വിധം പകര്‍ത്തിയെഴുതിയ അബ്ദുറഹിമാന്‍ കുട്ടി പുവ്വംപുറത്ത്, എസ് ഡി പി ഐ ജില്ല ഫുട്ബോള്‍ മത്സരത്തില്‍ മണ്ഡലം ടീമിനെ പ്രതിനിധീകരിച്ച മുഹമ്മദ് ശാമില്‍ എന്നിവരെ അനുമോദിച്ചു.
മുണ്ടക്കൈ ചൂരല്‍മല ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എസ് ഡി പി ഐ വളണ്ടിയര്‍ ടീം അംഗങ്ങളായി സേവനമനുഷ്ഠിച്ച മുഹമ്മദ് പുവ്വംപുറത്ത്, കെ പി നൗഫല്‍, ഷമീം എം സി,അശ്കബ്ഷാ സി,അബദുറഹിമാന്‍ കരിമ്പനക്കല്‍ എന്നിവര്‍ക്ക് സ്‌നേഹാദരം നല്‍കി.
2024-27 വര്‍ഷത്തേക്ക് പാര്‍ട്ടി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ക്ക് സ്വീകരണവും നല്‍കി. മണ്ഡലം പ്രസിഡണ്ട് ഹനീഫ പാലായി, സെക്രട്ടറി അഷ്‌റഫ് കുട്ടി മോന്‍, കമ്മിറ്റിയംഗം റഷീദ് കെ പി, ബ്രാഞ്ച് കമ്മിറ്റി അംഗം ഷമീം എം സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി നൗഫല്‍ കെ പി സ്വാഗതവും ട്രഷറര്‍ ഫിറോസ് എം സി നന്ദിയും പറഞ്ഞു.