Kerala

പോക്‌സോ കേസിലെ ഇരകള്‍ക്ക് സമൂഹംപിന്തുണ നല്‍കണം; വനിതാ കമ്മീഷന്‍

പോക്‌സോ കേസുകളിലെ ഇരകള്‍ക്കും അമ്മയടക്കമുള്ളവര്‍ക്കും പൊതുസമൂഹവും അടുത്ത ബന്ധുക്കളും നല്ല പിന്തുണ നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധയും അഡ്വ. എം എസ് താരയും പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. താമരശേരിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയും അവരുടെ അമ്മയും കേസ് പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിട്ടത്.  ഇത് കാരണം അവര്‍ പെണ്‍കുട്ടിയെയും രണ്ട് സഹോദരന്മാരെയും കൂട്ടി ജില്ലയില്‍ നിന്ന് തന്നെ […]

Kerala

കയര്‍ മേഖലയുടെ ഉന്നതിക്ക് ആധുനികവത്കരണത്തിലൂന്നിയ വിപണന തന്ത്രം വേണം :മന്ത്രി മേഴ്‌സികുട്ടിയമ്മ

ആലപ്പുഴ:കയർ വ്യവസായത്തിന്റെ ഉന്നമനത്തിന് ഭൂവസ്ത്ര നിർമിതിയിലൂന്നിയ വിപണന തന്ത്രം ആവിഷ്‌കരിക്കണമെന്ന് മത്സ്യ -തുറമുഖ -കശുവണ്ടി വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.മികച്ച ഭൂവസ്ത്ര നിർമ്മാണത്തിനുതകുന്ന നവീകൃത റാട്ട് പോലുള്ള നിർമാണോപാധികൾ ക്രമീകരിക്കണം.കാലഘട്ടത്തിനനുസൃതമായി വ്യവസായത്തിൽ നടപ്പാക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങളിലൂടെ കയർ മേഖലയുടെ സമഗ്രമായ വികസനം സാധ്യമാകും.അതിനാണ് സംസ്ഥാന സർക്കാർ അക്ഷീണം യത്‌നിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിൽ കയർ കേരള 2019ന്റെ ഭാഗമായ ‘കയർ രണ്ടാം പുനഃ:സംഘടനയും നേട്ടങ്ങളും ഭാവി വഴികളും’ കയർ സഹകരണ സെമിനാർഉദ്ഘാടനം […]

National

ഞാന്‍ അധികം ഉള്ളി ഉപയോഗിക്കാറില്ല; ഉള്ളി വിലവര്‍ധനവില്‍ നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍

രാജ്യത്ത് ഉള്ളിവില കുതിക്കുമ്പോള്‍ വിലവര്‍ധനവ് സംബന്ധിച്ച് പാര്‍ലമെന്റില്‍ അസാധാരണ മറുപടിയുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും തന്റെ വീട്ടില്‍ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിയുടെ പരാമര്‍ശം സഭാംഗങ്ങളില്‍ ചിരി പടര്‍ത്തി. സോഷ്യല്‍മീഡിയിയിലും നിരവധി ട്രോളുകള്‍ വരുന്നുണ്ട്. കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പാക്കി, വിദേശത്തു നിന്നും ഉള്ളി ഇറക്കുമതി ചെയ്തു, ഉള്ളി അധികമുള്ള പ്രദേശങ്ങളില്‍ നിന്നും ഉള്ളി ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് വിതരണം ചെയ്തു […]

Sports

ജില്ലാ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് – എം.ജെ എച്ച്.എസ്.എസ് ഉം വടകര സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസ്.എസും ഫൈനലില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലാ സീനിയര്‍ പെണ്‍കുട്ടികളുടെ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എം.ജെ എച്ച്.എസ്.എസ് എളേറ്റിലും ഉം വടകര സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസ്.എസും ഫൈനലില്‍ ഏറ്റുമുട്ടും. മത്സരത്തില്‍ സ്പീഡ് ബോള്‍ അക്കാഡമിയെ (7-1) നു പരാജയപ്പെടുത്തിയാണ് എം.ജെ.എച്ച്.എസ്.എസ് എളേറ്റിലും മടവൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയെ (8-4) നു പരാജയപ്പെടുത്തിയാണ് സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസ്.എസ് വടകരയും ഫൈനലിലെത്തിയത്. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ടി.എം അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. ജില്ലാ ബേസ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം ജോസഫ് അധ്യക്ഷനായി.ചടങ്ങില്‍ […]

Local

മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിക്ക് തുടക്കം കുറിച്ചു

മടവൂര്‍ ; രണ്ടു വയസ്സുവരെ പ്രായമുള്ള മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധകുത്തിവെയ്പ്പ് നല്‍കുന്നതിന്റെ ഭാഗമായുള്ള മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിക്ക് തുടക്കം കുറിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജെ. എച്ച്.ഐ. മാര്‍, ജെ. പി. എച്ച്.എന്‍ മാര്‍ എന്നിവരുടെ നേതൃത്വ ത്തില്‍ മദ്രസ്സ അധ്യാപകരുടെ റേഞ്ച് മീറ്റിങ്ങില്‍ പങ്കെടുത്തു പ്രതിരോധകുത്തിവെയ്പ്പിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കികൊടുക്കുന്നു. ഇതോടൊപ്പം തന്നെ വെള്ളിയാഴ്ച്ചകളില്‍ പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളില്‍ പ്രതിരോധകുത്തിവെയ്പ്പിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ടുള്ള ബോധവല്‍ക്കരണ നോട്ടീസ് നല്‍കാനും തീരുമാനിച്ചു. ഇതിനു […]

Local

കുന്ദമംഗലം കോടതിമന്ദിരത്തിന്റെ നൂറാം വാര്‍ഷികം; സ്വാഗതസംഘം രൂപീകരിച്ചു

കുന്ദമംഗലം; കുന്ദമംഗലം കോടതി മന്ദിരത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുക. ഡിസംബര്‍ 24 ന് രാവിലെ 9.30 ന് ഹൈക്കോടതി ജഡ്ജി എ.എം. ഷഫീഖ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം കമ്മറ്റി ഭാരവാഹികളായി എം.കെ. രാഘവന്‍ MP, അഡ്വ. പി.ടി.എ. റഹിം MLA, മജിസ്‌ട്രേറ്റ് നിസാം.എ, യു.സി.രാമന്‍, പഞ്ചായത് പ്രസിഡന്റ് ലിന വാസുദേവ് എന്നിവരെ മുഖ്യ രക്ഷാധികാരികളായും ജില്ല ജഡ്ജി MR അനിത ചെയര്‍മാനും ബാര്‍ അസോസിയേഷന്‍ […]

Local

വന്ദേമാതരത്തില്‍ എ ഗ്രേഡ് നേടി ആര്‍.ഇ.സി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍

കാസര്‍ക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം സംസ്‌കൃതോത്സവത്തിലെ വന്ദേമാതരത്തില്‍ ചാത്തമംഗലം ആര്‍.ഇ.സി. ഗവ.ഹൈസ്‌കൂള്‍ ടീമിന് എ ഗ്രേഡ്.

Local

അറിയിപ്പുകള്‍

എംപി ഫണ്ട് അവലോകനയോഗം ചേര്‍ന്നു കോഴിക്കോട് എംപി എം കെ രാഘവന്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനയോഗം ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കികൊണ്ടിരിക്കുന്ന 68 പദ്ധതികളെകുറിച്ചാണ് അവലോകനം നടത്തിയത്. 2014-19 കാലഘട്ടത്തിലെ 67 പദ്ധതികളും 2019 ല്‍ തുടങ്ങിയ ഒരു പദ്ധതിയുടെയും പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് മണ്ഡലത്തില്‍ പുരോഗമിക്കുന്നത്. പ്രവൃത്തികള്‍  നടപടിക്രമങ്ങള്‍  പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് യോഗം […]

Local

അധ്യാപക നിയമനം

കുന്ദമംഗലം: ചാത്തമംഗലം ഗവ.എല്‍ പി.സ്‌കൂളില്‍ എല്‍.പി.എസ്.എ.തസ്തികകയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യു 6-12-19 വെള്ളിയാഴ്ച 2 മണിയ്ക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടത്തുന്നതാണ്.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിക്കുന്നു.

Local

ശിവദാസന്‍ നായരോടൊപ്പം വേദി പങ്കിട്ടു;വാര്‍ഡ് മെമ്പര്‍ ആസിഫയോട് മുസ്ലിംലീഗ് വിശദീകരണം തേടി

കുന്ദമംഗലം; ശിവദാസന്‍ നായര്‍ പങ്കെടുത്ത പരിപാടിയല്‍ വേദിപങ്കിട്ടതിന് മൂന്നാം വാര്‍ഡ് മെമ്പര്‍ ആസിഫയോട് മുസ്ലിംലീഗ് വിശദീകരണം തേടി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ അപമാനിച്ച വിഷയത്തില്‍ ശിവദാസന്‍ നാര്‍ക്കെതിരെ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടയിലാണ് 10ാം വാര്‍ഡിലെ ഗ്രാമോത്സവത്തില്‍ കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ പങ്കെടുത്തത്. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് നേതാക്കളോട് ഡിസിസി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി അരിയില്‍ അലവി വിശദീകരണം ആവശ്യപ്പെട്ട് മെമ്പര്‍ ആസിഫക്ക് നോട്ടീസ് നല്‍കിയത്.

error: Protected Content !!