കോഴിക്കോട്: കോഴിക്കോട് ജില്ലാ സീനിയര്‍ പെണ്‍കുട്ടികളുടെ ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എം.ജെ എച്ച്.എസ്.എസ് എളേറ്റിലും ഉം വടകര സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസ്.എസും ഫൈനലില്‍ ഏറ്റുമുട്ടും.
മത്സരത്തില്‍ സ്പീഡ് ബോള്‍ അക്കാഡമിയെ (7-1) നു പരാജയപ്പെടുത്തിയാണ് എം.ജെ.എച്ച്.എസ്.എസ് എളേറ്റിലും മടവൂര്‍ സ്പോര്‍ട്സ് അക്കാദമിയെ (8-4) നു പരാജയപ്പെടുത്തിയാണ് സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസ്.എസ് വടകരയും ഫൈനലിലെത്തിയത്. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ ടി.എം അബ്ദുറഹ്മാന് നിര്‍വഹിച്ചു. ജില്ലാ ബേസ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം ജോസഫ് അധ്യക്ഷനായി.ചടങ്ങില്‍ കെ.അബ്ദുല്‍ മുജീബ്, പി.ടി ഷുഹൈബ്, വിപില്‍ വി ഗോപാല്‍, ഇര്‍ഷാദ്, കെ.അക്ഷയ്, ഫര്ഹാന് കാരാട്ട് , ജിന്‍ഷ കല്ലിഎന്നിവര് സംസാരിച്ചു.അനീസ് മടവൂര്‍ സ്വാഗതവും കെ.കെ.ഷിബിന്‍ നന്ദിയും പറഞ്ഞു. േ