kerala Kerala Local

കോഴിക്കോട് കൂരാച്ചുണ്ടില്‍ ഉരുള്‍പൊട്ടല്‍; കോഴിഫാം തകര്‍ന്നു; കവുങ്ങുകള്‍ നശിച്ചു

കോഴിക്കോട്: ബാലുശ്ശേരി കൂരാച്ചുണ്ടില്‍ ഉരുള്‍പൊട്ടല്‍. കക്കയം 28-ാം മൈലിലാണ് ഇന്നലെ രാത്രി ഉരുള്‍പൊട്ടിയത്. കളത്തിങ്ങല്‍ മുജീബിന്റെ വീടിനടുത്താണു സംഭവം. സമീപത്തെ കോഴിഫാം പൂര്‍ണമായും തകര്‍ന്നു. 50ഓളം കവുങ്ങുകളും നശിച്ചു.

kerala Kerala Local

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍, അഷ്റ്ഫ്, സലീം, അബദുള്‍ ലത്തിഫ്, ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നുച്ചയോടെയായിരുന്നു സംഭവം. ബീച്ചില്‍ വിശ്രമിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നവര്‍ക്കാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ 17 വയസുകാരനാണ്. ബീച്ചില്‍ ആളുകള്‍ പെട്ടെന്ന് തളര്‍ന്ന് വീഴുന്നത് കണ്ട ദൃക്സാക്ഷികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

Kerala kerala Local

വെളിച്ചം സംസ്ഥാന സംഗമവും അവാര്‍ഡ് ദാനവും മെയ് 25 ന് കോഴിക്കോട്ട്

കോഴിക്കോട്: കെ.എന്‍.എം യുവ ഘടകമായ ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിലുള്ള വെളിച്ചം, ബാലവെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ പതിനഞ്ചാമത് സംഗമവും അവാര്‍ഡ് ദാനവും മെയ് 25 ( ശനി) ന് കോഴിക്കോട്ട് നടക്കും. ‘ക്വുര്‍ആന്‍ നേരിന്റെ നേര്‍വഴി’ എന്ന ശീര്‍ഷകത്തിലാണ് സംഗമം നടക്കുന്നത്. ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ മഹത് സന്ദേശങ്ങളെ അറിയാനും പഠിക്കാനുമുതകുന്നതാണ് വെളിച്ചം പഠനദ്ധതി. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് പഠിതാക്കളാണ് പദ്ധതിയുടെ ഭാഗമായി പരീക്ഷ എഴുതുന്നത്.ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന്റെ ഭാഗമായി മര്‍ഹൂം മുഹമ്മദ് അമാനി […]

Kerala kerala Local

സ്ഥാപനങ്ങള്‍ക്ക് ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ റേറ്റിംഗ്; ജൂണ്‍ അഞ്ച് വരെ അപേക്ഷിക്കാം

കോഴിക്കോട് ജില്ലയില്‍ ഹോട്ടലുകള്‍, ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ റേറ്റിംഗ് നല്‍കുന്നു. കേന്ദ്ര ടൂറിസം വകുപ്പും സ്വച്ച് ഭാരത് മിഷനും ചേര്‍ന്ന് നല്‍കുന്ന സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത് ശുചിത്വമിഷനാണ്. ശുചിത്വ മാലിന്യ സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ റേറ്റിംങ്ങിനായി സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി കേരളത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ കമ്മിറ്റി ഇതിനോടകം രൂപീകരിക്കുകയും റേറ്റിംഗ് […]

Kerala

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നടപടിയെടുക്കുക- വെൽഫെയർ പാർട്ടി

കുറ്റിക്കാട്ടൂർ: കെഎസ്ഇബി അധികൃതരുടെ അനാസ്ഥയിൽ കുറ്റിക്കാട്ടൂരിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞ വിഷയത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി ആവശ്യപ്പെട്ടു. മരണപ്പെട്ട റിജാസിന്റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടയുടെ തൂണിൽ ഷോക്ക് ഉണ്ടെന്നും അടിയന്തര നടപടിയെടുക്കണമെന്നും നാട്ടുകാരും കെട്ടിട ഉടമയും രേഖാമൂലം നിരവധി തവണ പരാതിപ്പെട്ടിട്ടും കെ എസ് ഇ ബി അധികൃതർ നിസ്സംഗത പാലിച്ചതാണ് മരണത്തിന് കാരണമായത് . ദിവസങ്ങൾ മുമ്പേ തൂണിൽ ഷോക്കുള്ള വിവരം വൈദ്യുതി ബോർഡിൽ […]

Trending

കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗിൽ മാറ്റങ്ങൾ;ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിലാണ് മാറ്റം

  • 24th April 2024
  • 0 Comments

ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിൽ ക്രമീകരണം ഏർപ്പെടുത്തി. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിലെ നിലവിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ബസുകളിലെ 8, 9, 10, 13, 14, 15 സീറ്റുകൾ പുരുഷ യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്ന തരത്തിലായിരുന്നു നേരത്തേ ക്രമീകരിച്ചിരുന്നത്.ഇതു കാരണം ബസിൽ നിന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ടിക്കറ്റ് ബുക്ക് […]

Kerala kerala

കോഴിക്കോട് വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

  • 31st March 2024
  • 0 Comments

കോഴിക്കോട്: പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്. സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്സ് ഇനത്തില്‍പ്പെട്ട കൊതുകാണ് രോഗം പടര്‍ത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയാണ് പ്രധാന രോഗലക്ഷണം. പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ […]

kerala Local

അച്ഛൻ റെയിൽവേ ട്രാക്കിലും, രണ്ടു മക്കൾ വീട്ടിലും മരിച്ച നിലയിൽ; സംഭവം കോഴിക്കോട് പയ്യോളിയിൽ

  • 28th March 2024
  • 0 Comments

കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. 15ഉം 12ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്‍റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു വർഷം […]

Kerala News

എം ഡി എം എയുമായി യുവാവ് പിടിയിൽ;12 ഗ്രാം ലഹരി വസ്തു പിടിച്ചെടുത്തു

  • 27th March 2024
  • 0 Comments

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 12 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പോലീസ് പെട്രോളിങ്ങിനിടയിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുതിരവട്ടം മൈലാം പാടി ജംഗ്ഷനിൽ വച്ച് ആറ്റം പറമ്പിൽ റിജിലിനെ ടിപി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡെൻസാഫും മെഡിക്കൽ കോളേജ് പോലീസും ചേർന്നു പിടിച്ചത്. ഇയാൾ പൊറ്റമ്മൽ കുതിരവട്ടം മാങ്കാവ് കൊമ്മേരി ഭാഗങ്ങളിൽ യുവാക്കൾക്കിടയിൽ ലഹരി വില്പന നടത്തുന്ന സ്ഥലത്തിലെ പ്രധാന കണ്ണിയാണ്. ഇയാൾക്ക് എംഡി എം എ കിട്ടിയതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറയുന്നു. മെഡിക്കൽ കോളേജ് […]

Kerala kerala politics Local National News Politics

എൻഐടി അധ്യാപിക ഗോഡ്സെയെ പുകഴ്‌ത്തി കമന്‍റിട്ട സംഭവം;അധ്യാപിക കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി

  • 17th February 2024
  • 0 Comments

ഗോഡ്സെയെ പ്രകീർത്തിച്ച ചാത്തമംഗലം എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി. കഴിഞ്ഞ ദിവസം അധ്യാപികയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കുന്ദമംഗലം പൊലീസ് ഇൻസ്പെക്റ്റർ എസ് ശ്രീകുമാർ, എഎസ്ഐ സന്തോഷ്, വനിതാ സിവിൽ പൊലീസ് ഓഫീസർ റൂബി എന്നിവരുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.  ഫേസ്ബുക്ക് കമന്‍റ് ഇടാൻ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസിനു മുന്നില്‍ ഷൈജ ആണ്ടവന്‍ ഹാജരാക്കി. അധ്യാപികയുടെ ഫോണ്‍ സൈബര്‍ സഹായത്തോടെ സിസി ചെയ്തു. ഷൈജ ആണ്ടവൻ താമസിക്കുന്ന ചാത്തമംഗലം ചോയിമഠം […]

error: Protected Content !!