Trending

പന്തീരാങ്കാവിൽ മോട്ടോര്‍ പമ്പ് മോഷ്ടിച്ച പ്രതികൾ പിടിയിൽ

പന്തീരാങ്കാവ്: അറപ്പുഴയിൽ വീട്ടിലെ കിണറില്‍ നിന്നും വെള്ളം എടുക്കാനായി സ്ഥാപിച്ച മോട്ടോര്‍ പമ്പ് മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ. പന്തീരാങ്കാവ് ഒഴിക്കില്‍ വീട്ടിൽ രാഹുൽ (23 ), പെരുമണ്ണ കട്ടക്കളത്തിങ്ങൽ വീട്ടിൽ മുഹമ്മദ് ഷാഫി (26) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. പന്തീരാങ്കാവിൽ വെച്ചാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ മെയ് മാസം അറപ്പുഴ സ്വദേശിയായ ഹനീഫയുടെ വീട്ടില്‍ കിണറില്‍ നിന്നും വെള്ളം എടുക്കാനായി സ്ഥാപിച്ച മോട്ടോര്‍ പമ്പ് പ്രതികള്‍ മോഷണം നടത്തി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഹനീഫയുടെ പരാതിയില്‍ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അബുതാഹിര്‍, സിപിഒമാരായ അതുല്‍, ദീപക് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!