Trending

വെള്ളക്കെട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി വേണം -ജില്ലാ വികസന സമിതി യോഗം

കോഴിക്കോട്: മഴ ശക്തമായതോടെ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളിലും നഗരങ്ങളിലുമെല്ലാം വെള്ളക്കെട്ട് രൂക്ഷമാണെന്നും ഇതിന് ഉടന്‍ പരിഹാരം വേണമെന്നും എം.എല്‍.എമാര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. പലയിടത്തും ചെളിയടിഞ്ഞ് ജനം ദുരിതമനുഭവിക്കുകയാണ്. ഗതാഗതക്കുരുക്കിനും ഇത് കാരണമാകുന്നെന്നും എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി അധ്യക്ഷയായി.

ജലജീവന്‍ മിഷന്‍ പ്രവൃത്തികള്‍ക്കായി പൊളിച്ചിട്ട റോഡുകള്‍ ദീര്‍ഘകാലമായി നന്നാക്കാതെ കിടക്കുകയാണെന്നും ഇതിന് പരിഹാരം വേണമെന്നും കെ എം അഭിജിത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. ഫണ്ട് ലഭ്യമായതിനാല്‍ മഴ മാറിയയുടന്‍ പ്രവൃത്തികള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വാണിമേല്‍ പുഴ ശുചീകരിച്ചപ്പോള്‍ കൂട്ടിയിട്ട മണ്ണും കല്ലുകളും പുഴയില്‍ തിരിച്ചെത്തുന്ന സാഹചര്യമുണ്ടെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി. തീരം ബലപ്പെട്ട ശേഷം തുടര്‍പ്രവൃത്തികള്‍ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൊയിലാണ്ടി നഗരത്തില്‍ വെള്ളക്കെട്ടും ചെളിയും കാരണം ജനങ്ങളും വ്യാപാരികളും ദുരിതമനുഭവിക്കുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വേഗത്തില്‍ നടപടിയെടുക്കണമെന്നും അഡ്വ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കാപ്പാട് കടല്‍ഭിത്തി നിര്‍മാണം വേഗത്തിലാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

തോടുകളും കനാലുകളുമെല്ലാം വ്യാപകമായി കൈയേറിയിട്ടുണ്ടെന്നും സര്‍വേ നടത്തി പൂര്‍വസ്ഥിതിയിലാക്കണമെന്നും അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ ആവശ്യപ്പെട്ടു. കോഴിക്കോട് നഗരത്തില്‍ പലയിടത്തും മഴ പെയ്താല്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയുണ്ടെന്നും അഴുക്കുചാല്‍ സംവിധാനം കാര്യക്ഷമമാക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. നഗരത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്ന് അനുവദിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കോഴിക്കോട് സൗത്ത് ബീച്ചിലെ തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന് എം.എല്‍.എ അറിയിച്ചപ്പോള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ തുറമുഖ വകുപ്പിനോട് കലക്ടര്‍ നിര്‍ദേശിച്ചു.

കുറ്റ്യാടി ബൈപാസ് നിര്‍മാണവും വടകര-മാഹി കനാലിന്റെ ഭാഗമായ ചേരിപൊയില്‍-കോട്ടപ്പള്ളി സൈഡ് റോഡ് നിര്‍മാണവും ലോകനാര്‍കാവ് മ്യൂസിയം നിര്‍മാണവും വേഗത്തിലാക്കണമെന്ന് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു. മാവൂര്‍-എന്‍.ഐ.ടി-കൊടുവള്ളി റോഡിന് സ്ഥലം ഏറ്റെടുക്കലും യൂട്ടിലിറ്റി ഷിഫ്റ്റിങ്ങും ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. നൊച്ചാട്, ചക്കിട്ടപ്പാറ, ചെമ്പനോട, ചങ്ങരോത്ത് വില്ലേജുകളിലെ പട്ടയ വിതരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ജാനകിവയല്‍ പ്രദേശത്തെ കൈവശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അഡ്വ. ഫാത്തിമ തഹ്‌ലിയ എം.എല്‍.എ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ആര്‍ രത്‌നേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!