Kerala

19-ാമത് വിദ്യാർത്ഥി ജൈവവൈവിധ്യ കോൺഗ്രസ് (SBC) കോഴിക്കോട് ജില്ലാ തല മത്സരങ്ങൾ കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച 19-ാമത് വിദ്യാർത്ഥി ജൈവ വൈവിധ്യ കോൺഗ്രസ് (SBC) കോഴിക്കോട് ജില്ലാ തല മത്സരങ്ങൾ കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

സോഷ്യൽ ഫോറസ്ട്രി – നോർത്തേൺ ഡിവിഷൻ വിഭാഗം ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. കീർത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി എസ് അമൃത അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് (TSG) അംഗങ്ങൾ, ജില്ലാ കോഡിനേറ്റർ ഡോ. കെ.പി. മഞ്ജു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സന്ധ്യ, നൊച്ചാട് ഗ്രാമപഞ്ചായത്ത് ബി എം സി കൺവീനർ സുരേഷ് എന്നിവർ സംസാരിച്ചു.

ചിത്രരചന, ജലച്ചായം, പ്രോജക്ട് അവതരണം, പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതി അവതരണം എന്നീ നാല് വിഭാഗങ്ങളിലായി ജൂനിയർ, സീനിയർ, കോളേജ് വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു.

ഉച്ചയ്ക്കുശേഷം നടന്ന സമാപന സമ്മേളനം വാർഡ് കൗൺസിലർ ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ലാ തലത്തിൽ വിജയികളായവർ സംസ്ഥാനതല വിദ്യാർത്ഥി ജൈവവൈവിധ്യ കോൺഗ്രസിലേക്ക് യോഗ്യത നേടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!