National

സോണിയ ഗാന്ധിക്കെതിരായ ‘നിഗൂഢയായ വിദേശപൗര’യെന്ന പരാമർശം: കങ്കണാ റണൗത്തിനെതിരെ കേസ്

ഡൽഹി: സോണിയ ഗാന്ധിക്കെതിരായ സമൂഹമാധ്യമ പോസ്റ്റിൽ ബിജെപി എം പിയും നടിയുമായ കങ്കണാ റണൗത്തിനെതിരെ കേസെടുത്ത് ഹിമാചൽ പ്രദേശ് പൊലീസ്. നിഗൂഢയായ വിദേശപൗരയെന്ന് പരാമർശം നടത്തിയുള്ള സമൂഹമാധ്യമ പോസ്റ്റിനെതിരെയാണ് പരാതി. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റിൽ പ്രകോപനപരാമർശങ്ങൾ ഉണ്ടെന്നും ഷിംല സ്വദേശിയുടെ പരാതിയിലുണ്ട്.

ഗാന്ധി കുടുംബാംഗങ്ങളുടെ മരണങ്ങളിൽ സംശയം ജനിപ്പിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നാണ് പരാതി. സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുമായി ബന്ധപ്പെട്ട് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പരാമർശം. ഭാരതീയ ന്യായ സംഹിതയിലെ (BNS) 196, 353, 356 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. തുടർ അന്വേഷണം നടന്നുവരികയാണെന്ന് ഷിംല പോലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് പ്രതികരിച്ചു.

സഞ്ജയ് ഗാന്ധിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ മനേക ഗാന്ധിയെ കുടുംബവസതിയിൽ നിന്ന് പുറത്താക്കി എന്ന റണാവത്തിന്റെ അവകാശവാദത്തെക്കുറിച്ചും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ഈ പോസ്റ്റുകൾ കേവലം രാഷ്ട്രീയ വിമർശനത്തിനപ്പുറം, പ്രകോപനപരമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണെന്ന് പരാതിക്കാരൻ കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!