Kerala

ബോർഡ് – കോർപറേഷൻ പ്രാതിനിധ്യം; കോൺഗ്രസിൽ കലഹം രൂക്ഷം, പൊട്ടിത്തെറിച്ച് ഡിസിസി പ്രസിഡന്റുമാർ

തിരുവനന്തപുരം: ബോർഡ് – കോർപറേഷൻ പ്രാതിനിധ്യത്തെ ചൊല്ലി കോൺഗ്രസിൽ കലഹം രൂക്ഷം. കെപിസിസി ഭാരവാഹി യോഗത്തിൽ പൊട്ടിത്തെറിച്ച് ഡിസിസി പ്രസിഡന്റുമാർ. അർഹമായ പ്രാതിനിധ്യം ബോർഡ് കോർപ്പറേഷൻ വിഭജനത്തിൽ ഇല്ലെന്ന് ഡിസിസി പ്രസിഡന്റുമാർ യോഗത്തിൽ പറഞ്ഞു. തീരുമാനങ്ങൾക്ക് ഒച്ചിന്റെ വേഗമെന്ന് പരിഹാസം. കാലതാമസം സമ്മതിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്നലെ രാത്രി ചേർന്ന ഓൺലൈൻ യോഗത്തിലാണ് വിമർശനമുയർന്നത്

ജി എൻ എ കരാറിൽ വ്യക്തത വേണമെന്ന് കോൺഗ്രസ് വക്താക്കൾ ആവശ്യപ്പെട്ടു. മാധ്യമ വിഭാഗത്തിൻ്റെ ചുമതലയുള്ളയാളാണ് ആവശ്യം ഉന്നയിച്ചത്. മാധ്യമങ്ങളിൽ ചർച്ചയ്ക്ക് പങ്കെടുക്കുന്നത് പ്രതിസന്ധി എന്നും യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിയും തമ്മിൽ ഭിന്നത നിലനിൽക്കുന്നതിനാൽ ചാനൽ ചർച്ചയ്ക്ക് പാനലിസ്റ്റുകളെ നിയോഗിക്കാനാവുന്നില്ല. മുഖ്യമന്ത്രിക്കോ , മന്ത്രിക്കോ ആർക്കൊപ്പം ആണ് നിൽക്കേണ്ടതെന്നും ദീപ്തി മേരി വർഗീസ് ചോദിച്ചു.

അടൂർപ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ കെ സി പക്ഷമെന്നാണ് വി ഡി സതീശൻ അനുകൂലികൾ തുടക്കം മുതൽ വാദിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശങ്ങളോട് കെ സി വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സർക്കാർ അധികാരമേറ്റ് ആറ് മാസം കഴിഞ്ഞിട്ടും ബോർഡ് കോർപറേഷൻ വിഭജനമുൾപ്പെടെ പൂർത്തിയാക്കാൻ കഴിയാത്തതിൽ യുഡിഎഫിലെ ഘടകക്ഷികൾക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്. ഇതിനിടെയാണ് മന്ത്രിമാരുടെ അതൃപ്തി ഉൾപ്പെടെ കോൺഗ്രസിന് തലവേദനയാകുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!