Kerala

വൃശ്ചികം ഒന്നിന് ശബരിമല നട തുറക്കുമ്പോൾ 50 ലക്ഷം ടിൻ അരവണ ഉണ്ടാകും; ശബരിമലയിലെ ഒരുക്കങ്ങളിൽ തൃപ്തിയെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ സ്വാമിമാർക്ക് സുഗമമായി ദർശനം നടത്താൻ കഴിയുന്ന സാഹചര്യം ഒരുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. 16-ാം തീയതി വൈകിട്ട് 4 മണിക്ക് ശബരിമല നട തുറക്കും. എല്ലാ മരാമത്ത് പണികളും പൂർത്തിയായി. ഇനി വളരെ കുറച്ച് പണികൾ മാത്രമാണ് പൂർത്തിയാകാനുള്ളത്. മലകയറുന്ന സ്ഥലങ്ങളിൽ വിവധ ഇടങ്ങളിലായി സ്റ്റെയിൻലെസ് സീറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

നിലയ്ക്കലിൽ ജർമൻ പന്തലിൽ കൂളർ വെക്കും. നിലയ്ക്കലിൽ ആറായിരത്തോളം പേർക്ക് ഇരിക്കാൻ കഴിയും. അരവണയുടെ കാര്യത്തിൽ അഞ്ച് കൗണ്ടറുകൾ അധികമായി അനുവദിച്ചു. അരവണ നൽകാൻ പോസ്റ്റൽ സൗകര്യം ഒരുക്കും. അരവണ പോസ്റ്റൽ വഴി ഭക്തർ ആവശ്യപെട്ടാൽ എത്തിച്ച് നൽകും. ഡിജിറ്റൽ പെയ്മൻ്റ് സൗകര്യപ്രദം. 14 വഴിപാട് കൗണ്ടറുകൾ ഉണ്ടാകും. ഡിജിറ്റൽ പെയ്മെൻ്റ് സംവിധാനത്തിന് മുൻഗണന നൽകും.

ഡിജിറ്റലൈസേഷൻ ആണെങ്കിലും പണം വാങ്ങും. അരവണ വിതരണത്തിന് 22 കൗണ്ടറുകൾ ഒരുക്കും. ധനലക്ഷ്മി ബാങ്കിന് 19 കൗണ്ടറുകൾ നൽകും. സൗത്ത് ഇന്ത്യൻ ബാങ്കിന് മൂന്ന് കൗണ്ടറുകൾ ഒരുക്കും. സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ 5 അരവണ കിയോസ്ക്കുകൾ സ്ഥാപിക്കും. വൃശ്ചികം ഒന്നിന് ശബരിമല നട തുറക്കുമ്പോൾ 50 ലക്ഷം ടിൻ അരവണ ഉണ്ടാകും. ആവശ്യത്തിന് അപ്പവും സ്റ്റോക്ക് ഉണ്ടാകും. അരവണയുടെയും അപ്പത്തിന്റെയും കാര്യത്തിൽ ആശങ്കകൾ മണ്ഡലകാലത്ത് ഇല്ല.

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തു വരുന്ന ഭക്തർക്ക് അപകടങ്ങൾ സംഭവിച്ചാൽ രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് ഉണ്ടാകും. ബുക്ക് ചെയ്യുന്ന ദിവസത്തിന് മുൻപേയുള്ള ഒരു ദിവസം കൂടി പരിഗണിച്ച് ആകെ മൂന്ന് ദിവസം ഉൾപ്പെടുത്തിയാണ് ഇൻഷുറൻസ് ആനുകൂല്യം നൽകുക. ബുക്ക് ചെയ്യുമ്പോൾ തന്നെ നോമിനി വിവരങ്ങൾ ചോദിക്കുന്നുണ്ട്.

മിൽമയുടെ നെയ്യ്ക്ക് വിജിലൻസ് ക്ലിയറൻസ് കിട്ടി. മിൽമയിൽ നിന്ന് നെയ്യ് വാങ്ങില്ലെന്ന് താൻ പറഞ്ഞത് മനുഷ്യസഹജമായ ചാപല്യം കൊണ്ട് പറഞ്ഞു പോയതാകാം. മിൽമയുടെ കവചിത വാഹനത്തിൽ ശബരിമലയിൽ എത്തിക്കും. ഒരു ലിറ്റർ 660 രൂപ നിരക്കിൽ ആയിരിക്കും നെയ്യ് വാങ്ങുക. ടെൻഡറിൽ പങ്കെടുത്തവർ പറഞ്ഞ തുകയേക്കാൾ കുറഞ്ഞ തുകയാണ് മിൽമ പറഞ്ഞത്. 5000 ലിറ്റർ നെയ്യ് ശബരിമലയിൽ എത്തിച്ചു. ഉടൻ 5000 ലിറ്റർ കൂടി എത്തിക്കും. ബാക്കി കരാറിന് ശേഷം സന്നിധാനത്തേക്ക് എത്തിക്കും. പമ്പയിലെ ചക്കുപാലത്ത് ഇത്തവണ പാർക്കിങ്ങ് അനുവദിക്കുമെന്നും കെ ജയകുമാർ വ്യക്തമാക്കി. മണ്ഡല -മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങളില്‍ ഇപ്പോൾ തൃപ്തിയെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!