Trending

‘സാംസ്‌കാരിക നായിക’ എന്ന പൊല്ലാപ്പില്‍ നിന്ന് ദയവായി എന്നെ ഒഴിവാക്കണം: അഭ്യര്‍ത്ഥനയുമായി സാറാ ജോസഫ്

തൃശൂർ: ‘സാംസ്കാരിക നായിക’ എന്ന പൊല്ലാപ്പിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. മാധ്യമസുഹൃത്തുക്കളെങ്കിലും എന്നെ “സാംസ്കാരികനായിക” എന്ന തെറിവാക്ക് വിളിക്കരുതെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു.

“ഞാൻ ഒരു എഴുത്തുകാരി മാത്രമാണ്. ഏതൊരു സമൂഹജീവിയെയും പോലെ എനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ ഉറക്കെ പറഞ്ഞിട്ടുണ്ട്. കൂട്ട ഒപ്പിടീക്കൽ പ്രസ്ഥാനക്കാർ കൊണ്ടുവരുന്ന പ്രസ്താവനകൾ ബോധ്യപ്പെട്ടാൽ അവരോട് ഐക്യപ്പെട്ട് ഒപ്പിടാറുണ്ട്. (ശരിയെന്ന് തോന്നുന്നത് മാത്രം. ബോധ്യപ്പെടുന്നത് മാത്രം.)”, സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

പ്രിയരേ, പ്രിയ മാധ്യമസുഹൃത്തുക്കളേ,

എൻ്റെ മേൽ അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളതും ഞാൻ സ്വീകരിച്ചിട്ടില്ലാത്തതുമായ”സാംസ്കാരിക നായിക”എന്ന പൊല്ലാപ്പിൽ നിന്ന് ദയവായി എന്നെ ഒഴിവാക്കണം. ഞാൻ ഒരു എഴുത്തുകാരി മാത്രമാണ്.

ഏതൊരു സമൂഹജീവിയെയും പോലെ എനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ ഉറക്കെ പറഞ്ഞിട്ടുണ്ട്. കൂട്ടഒപ്പിടീക്കൽ പ്രസ്ഥാനക്കാർ കൊണ്ടുവരുന്ന പ്രസ്താവനകൾ ബോധ്യപ്പെട്ടാൽ അവരോട് ഐക്യപ്പെട്ട് ഒപ്പിടാറുണ്ട്. (ശരിയെന്ന് തോന്നുന്നത് മാത്രം. ബോധ്യപ്പെടുന്നത് മാത്രം.) മാധ്യമസുഹൃത്തുക്കളെങ്കിലും എന്നെ”സാംസ്കാരികനായിക” എന്ന തെറിവാക്ക് (ഇന്ന് അത് അങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നറിയാമല്ലോ.)വിളിയ്ക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ ഒന്നിൻ്റെയും നായികയല്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!