Kerala

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർക്കുകയും ബഹിഷ്കരിക്കുകയും ചെയ്ത, ലോക കേരളസഭ തുടരാൻ യുഡിഎഫ് സർക്കാർ. പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി. ഭരണപരമായ ചെലവുകൾക്ക് രണ്ട് കോടി രൂപ അനുവദിച്ചു. പ്രതിപക്ഷത്തിരിക്കെ യുഡിഎഫ് ലോക കേരള സഭയെ എതിർത്തിരുന്നു. ധൂർത്ത് ആരോപിച്ച് ലോകകേരളസഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവാസി സംഘടനയുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ലോക കേരള സഭ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രവാസികളെ അംഗീകരിക്കുന്ന പരിപാടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറരുതെന്ന് ചൂണ്ടിക്കാട്ടിയാണ് സമ്മര്‍ദം ചെലുത്തിയത്. മുഖ്യമന്ത്രി വിഡി സതീശൻ വിളിച്ച യോ​ഗത്തിൽ അദേഹവും അനുകൂല സമീപനമാണ് സ്വീകരിച്ചത്. ഘടനാപരമായ മാറ്റം അദേ​ഹം നിർദേശിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!