കോഴിക്കോട്: രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം തെരുവില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. കോഴിക്കോട് തളിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തില്‍ കോഴിക്കോട് സംഘര്‍ഷം; തമ്മിലടിച്ചത് എസ്എഫ്‌ഐയും യുവമോര്‍ച്ചയും
