Trending

ഉത്സവാന്തരീക്ഷത്തിൽ അക്ഷരമുറ്റത്തേക്ക് നവാഗതരെ സ്വാഗതം ചെയ്ത് സേക്രഡ് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടി

തിരുവമ്പാടി: പുതുയുഗ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ 2026-27 അധ്യയനവർഷത്തിന് തുടക്കമായി. റാലിയോടെ ആരംഭിച്ച പ്രവേശനോത്സവം തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ സി.കെ കാസിം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ തോമസ് നാഗ പറമ്പിൽ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിത,വാർഡ് മെമ്പർ മറിയാമ്മ വർക്കി,പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് അരിമ്പ്ര,എം പി ടി എ പ്രസിഡണ്ട് ഫൗസിയ ഷംസു , അസി.മാനേജർ ഫാ. സാവിയോ , സീനിയർ അസിസ്റ്റൻ്റ് ഷോളി ജോൺ എന്നിവർ നവാഗതർക്ക് ആശംസകൾ നേർന്നു. ചടങ്ങിൽ പൊതുവിദ്യാലയത്തിൽ ഒന്നാം ക്ലാസിലെത്തിയ മുഴുവൻ നവാഗതർക്കും എം എൽ എ സി.കെ കാസിം സ്നേഹ സമ്മാനങ്ങൾ നൽകി. തുടർന്ന് പഠനോപകരണ വിതരണം നടന്നു. വിദ്യാർഥികളായ അൽഫോൻസ സുഭാഷ്, ഇമ്മാനുവൽ സംഗീത് , ഇവാന മരിയ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.അധ്യാപകരായ അരുൺ ജോസഫ്,സിസ്റ്റർ പ്രിൻസി,അബ്ദുറബ്ബ് കെ സി ,ബീന റോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!