മടവൂര്‍ ; രണ്ടു വയസ്സുവരെ പ്രായമുള്ള മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധകുത്തിവെയ്പ്പ് നല്‍കുന്നതിന്റെ ഭാഗമായുള്ള മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിക്ക് തുടക്കം കുറിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജെ. എച്ച്.ഐ. മാര്‍, ജെ. പി. എച്ച്.എന്‍ മാര്‍ എന്നിവരുടെ നേതൃത്വ ത്തില്‍ മദ്രസ്സ അധ്യാപകരുടെ റേഞ്ച് മീറ്റിങ്ങില്‍ പങ്കെടുത്തു പ്രതിരോധകുത്തിവെയ്പ്പിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കികൊടുക്കുന്നു. ഇതോടൊപ്പം തന്നെ വെള്ളിയാഴ്ച്ചകളില്‍ പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളില്‍ പ്രതിരോധകുത്തിവെയ്പ്പിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ടുള്ള ബോധവല്‍ക്കരണ നോട്ടീസ് നല്‍കാനും തീരുമാനിച്ചു. ഇതിനു പുറമെ ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജെ. എച്ച്. ഐ. മാര്‍, ജെ. പി. എച്ച്.എന്‍. മാര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍, പൗരപ്രമുഖര്‍, മദ്രസ്സ അധ്യാപകര്‍
എന്നിവരുടെ നേതൃത്വത്തില്‍ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളുടെ വീടുകളില്‍ ചെന്ന് മാതാപിതാക്കളെ നേരില്‍ കാണുകയും പ്രതിരോധകുത്തിവെയ്പ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കികൊണ്ടും അവരെ നേരായ പാതയില്‍ കൊണ്ടുവരാനും അതുവഴി പരമാവധി കുട്ടികളെ പ്രതിരോധകുത്തിവെയ്പ് എടുപ്പിക്കാനും തീരുമാനിച്ചു.
തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അനുമതിയുള്ള രക്ഷിതാക്കളുടെ കുട്ടികളെ പ്രതിരോധകുത്തിവെയ്പ് വീടുകളില്‍ ചെന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി. വി.പങ്കജാക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു . ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സിന്ധുമോഹന്‍ ആദ്യക്ഷo വഹിച്ചു. വൈസ് പ്രസിഡന്റ് ഹസീന ടീച്ചര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ് ഖാന്‍, മെമ്പര്‍മാരായ നസ്തര്‍, എ. പി. അബു, Dr. ഉഷാദേവി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. വി. ജനാര്‍ദ്ധനന്‍, ശ്യാമള എന്നിവര്‍ സംസാരിച്ചു.
ഈ റിപ്പോര്‍ട്ട് താങ്കളുടെ പത്രത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

