മോഡൽ ഫിനിഷിംഗ് സ്‌കൂൾ മുഖേന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
മോഡൽ ഫിനിഷിംഗ് സ്‌കൂൾ മുഖേന നടപ്പാക്കുന്ന വിവിധ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ നഗര ഉപജീവന പദ്ധതിയുടെ കീഴിൽ നടപ്പാക്കുന്ന സോഫ്റ്റ്‌വെയർ ഡെവലപ്പർ കോഴ്‌സിലേക്ക് ബി.ടെക്ക് (കമ്പ്യൂട്ടർ സയൻസ് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ), ബി.സി.എ/എം.സി.എ/ബി.എസ്.സി/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 20 മുതൽ 35 വരെ. കാലാവധി 400 മണിക്കൂർ. അപേക്ഷകർ കോർപ്പറേഷൻ/മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെ എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അസ്സൽ വരുമാന […]