Local

സനാതനം പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി

  • 10th December 2019
  • 0 Comments

പടനിലം ഗ്രാമദീപം ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സനാതനം പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി -കെ പി വസന്തരാജ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍’ കുന്ദമംഗലത്തെ ജനകീയ ഡോക്ടര്‍ എന്‍. വിജയനെ ഗ്രാമദീപ പുരസ്‌കാരം നല്‍കി ആദരിച്ചു. പ്രവീണ്‍ പടനിലം അധ്യക്ഷം വഹിച്ച പരിപാടിയില്‍ വിഷ്ണുപ്രസാദ് സ്വാഗതവും വിനോദനന്‍ നന്ദിയും പറഞ്ഞു തുടര്‍ ദിവസങ്ങളില്‍ – സ്വാമി പരമാനന്ദപുരി-വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി എന്നിവര്‍ പ്രഭാഷണം നടത്തും

Local

നിര്യാതനായി

  • 10th December 2019
  • 0 Comments

മടവൂര്‍ രാംപൊയില്‍ മംഗിലേടത്ത് താമസിക്കുന്ന രാമന്‍കുന്നത്ത് അബൂബക്കര്‍(64) മരണപ്പെട്ടു. ഭാര്യ മറിയക്കുട്ടിസ മക്കള്‍; സിദ്ദീഖലി, ഉനൈസ, മരുമക്കള്‍; അബു (പതിമംഗലം). ഹാജറ. സഹോദരങ്ങള്‍; മുഹമ്മദ്, ഉമ്മര്‍, നഫീസ, സുലൈഖ.

Local

നിര്യാതയായി

  • 10th December 2019
  • 0 Comments

കുന്നമംഗലം; പരേതനായ പന്തലിങ്ങള്‍ വേലുക്കുട്ടിയുടെ ഭാര്യ ശകുന്തള (ബേബി) 73 അന്തരിച്ചു. മക്കള്‍ പരേതയായ ശ്രീജ, ജീജോ (കേരള പോലീസ് ) മരുമക്കള്‍ : ഹരീഷ്, ജോത്സന (മില്‍മ കുന്നമംഗലം) ശവസംസ്‌കാരംഇന്നലെ വീട്ടുവളപ്പില്‍ നടന്നു

Local

കണ്ണിന് പരിക്കേറ്റ കുട്ടിയെ ഹോസ്പിറ്റലിലെത്തിച്ചില്ല; ബാലാവകാശ കമ്മീഷന് പരാതി നല്‍കി

  • 10th December 2019
  • 0 Comments

താമരശ്ശേരി; ഇന്നലെ താമരശ്ശേരി മണല്‍വയല്‍ എല്‍പി സ്‌കൂളില്‍ നിന്ന് കണ്ണിന് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഹോസ്പിറ്റലിലെത്തിക്കുന്നതില്‍ അനാസ്ഥ കാണിച്ച അധ്യാപകര്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കി. നാലര വയസ്സ് പ്രായമായ തന്‍വീനുല്‍ അസ്ലം എന്ന കുട്ടിക്കാണ് ഉച്ചയോടെ സ്‌കൂളില്‍വെച്ച് കണ്ണിന്റെ കൃഷ്ണമണിക്ക് പരിക്കേറ്റത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിക്കാനോ ഹോസ്പിറ്റലിലെത്തിക്കാനോ ശ്രമിച്ചില്ല. പിന്നീട് വൈകീട്ട് കുട്ടിയുടെ മാതാവ് കാര്യം അറിഞ്ഞ ശേഷമാണ് കുട്ടിയെ 6.30 ഓടെ ഹോസ്പിറ്റലിലെത്തിച്ചത്. കൃഷ്ണമണിക്ക് പരിക്കേറ്റതിനാല്‍ കാഴ്ച […]

News

കിണറ്റിൽ അകപ്പെട്ടവരെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

  • 10th December 2019
  • 0 Comments

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് പനങ്ങാട് നോർത്തിൽ നീരാടി മല കോളനിയിൽ ഉണ്ണീരി എന്നയാളുടെ ഏകദേശം 51 അടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട ഓണിപ്പറമ്പിൽ ബാബു (45) എന്നയാളെയും രക്ഷപ്പെടുത്താൻ ഇറങ്ങിയ നാട്ടുകാരായ ‘പ്രഭാകരൻ, മനോജ്, സുബീഷ്, സുജേഷ് എന്നിവരെയുമാണ് നരിക്കുനിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്. കിണർ വൃത്തിയാക്കാൻ ഇറങ്ങവെ കയർപൊട്ടി ബാബു കിണറിലേക്ക് വീഴുകയായിരുന്നു. ഫയർ & റെസ്ക്യൂ ഓഫീസർ എ. നിപിൻദാസ് കിണറ്റിലിറങ്ങി വളരെ സാഹസികമായാണ് ബാബുവിനെ കിണറിൽ നിന്നും പുറത്തെടുത്തത്. നട്ടെല്ലിന് […]

Local

എന്‍ ഐടി ക്ലസ്റ്റര്‍ സര്‍ഗലയം:പുള്ളാവൂരും മലയമ്മയും ജേതാക്കള്‍

  • 10th December 2019
  • 0 Comments

കട്ടാങ്ങല്‍: എസ് കെ എസ് എസ് എഫ്, എന്‍ ഐടി ക്ലസ്റ്റര്‍ സര്‍ഗ്ഗലയത്തില്‍ മലയമ്മ, പുള്ളാവൂര്‍ യൂണിറ്റുകള്‍ സംയുക്ത ജേതാക്കളായി.കള്ളന്‍തോട്, പുള്ളനൂര്‍ യൂണിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.മൂന്ന് വേദികളില്‍ നാല്പതോളം മത്സര ഇനങ്ങളിലായി നൂറ്റി അന്‍പതോളം കലാ പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ ഇഞ്ചോടിഞ്ചു പോരാടി.സബ്ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഹസില്‍ പുള്ളാവൂര്‍, ജൂനിയര്‍ വിഭാഗത്തില്‍ ഷുഹൈബ്.ടി പുള്ളനൂര്‍, സീനിയര്‍ വിഭാഗത്തില്‍ മിഷാല്‍ മലയമ്മ, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ഫായിസ് അശ്അരി മലയമ്മ എന്നിവര്‍ കലാ പ്രതിഭകളായി. […]

Local

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് ബൈക്ക് റാലി നടത്തി

  • 10th December 2019
  • 0 Comments

കുന്ദമംഗലം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം വനിതാ വിങ് നടത്തിയ ബൈക്ക് റാലി വനിതാ വിങ് ജില്ലാ സെക്രട്ടറി വിജയലക്ഷ്മി നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു,കേരളത്തില്‍ വ്യാപാരി വനിതകള്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു റാലി സംഘടിപ്പിക്കുന്നത്. ജില്ലാ സെക്രട്ടറി ബാപ്പു ഹാജി, മണ്ഡലം വനിത വിങ് പ്രസിഡന്റ് നിമ്മി സജി, മണ്ഡലം സെക്രട്ടറി നാസര്‍ മാവൂരാന്‍, കുന്ദമംഗലം യൂണിറ്റ് സെക്രട്ടറി ടി.മുസ്തഫ,വനിതാ വിങ് നേതാക്കളായ സുമതി അശോകന്‍,സീതാ മനോഹരന്‍ എന്നിവര്‍ സംബന്ധിച്ചു. വിവിധ […]

Sports

അഖില കേരള ഇന്റര്‍ കോേളജിയേറ്റ് വോളിേബോള്‍ ടൂര്‍ണമെന്റ്: ബ്രോഷര്‍ പ്രകാശനം ചെയ്തു

  • 10th December 2019
  • 0 Comments

കുന്ദമംഗലം: 2020 ജനുവരി 9 മുതല്‍ 12 വരെ കാരന്തൂര്‍ പാറ്റേണ്‍ സ്പോര്‍ട്സ് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഖില കേരള ഇന്റര്‍ കോളജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റ് ബ്രോഷര്‍ പ്രകാശനം ചെയ്തു.സംസ്ഥാന മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ ഗഫൂര്‍ പ്രകാശന കര്‍മം നിര്‍വ്വഹിച്ചു. ടൂര്‍ണമെന്റ് സ്വാഗതസംഘം ചെയര്‍മാന്‍ എ.മൂസ്സഹാജി അധ്യക്ഷത വഹിച്ചു.അമൃത നിധി ബാങ്ക് ഡയറക്ടര്‍ പി.കെ.ബാബു പെരിങ്ങൊളം ആധ്യ ഫണ്ട് നല്‍കി. ടൂര്‍ണമെന്റ് കമ്മറ്റി ട്രഷറര്‍ പി. എന്‍.ശശിധരന്‍ ഏറ്റ് വാങ്ങി. കുന്ദമംഗലം ഗ്രാമ […]

Sports

ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക്ക് മീറ്റില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച നാസര്‍ പന്തീര്‍പ്പാടത്തിന് ജന്മനാടിന്റെ ഉജ്വല സ്വീകരണം

  • 10th December 2019
  • 0 Comments

കുന്ദമംഗലം: ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക്ക് മീറ്റില്‍ പോള്‍വാള്‍ട്ടില്‍ നാലാം സ്ഥാനം നേടി നാടിന് അഭിമാനമായി മാറിയ നാസര്‍ പന്തീര്‍പാടത്തിന് ജന്മനാട്ടില്‍ പൗരാവലിയുടെ ഉജ്വല സ്വീകരണം. 30 വയസ്സിന് മുകളിലുള്ളവര്‍ക്കായി നടത്തുന്ന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിന്റെ ഇന്റര്‍നാഷണല്‍ മത്സരത്തിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകളുമായി മാറ്റുരച്ച് നാസര്‍ നാലാം സ്ഥാനം കരസ്ഥമാക്കിയത് .അതോടെ ജപ്പാനില്‍ നടക്കുന്ന വേള്‍ഡ് അത് ലറ്റിക്ക് മീറ്റില്‍ പങ്കെടുക്കാനുള്ള യോഗ്യതയും നേടി. ചടങ്ങില്‍ ഒ.സലീം സ്വാഗതവും പി. കാദര്‍ അദ്ധ്യക്ഷതയും വഹിച്ച ചടങ്ങ് […]

Technology

പതിനൊന്നാമത് എഡിഷന്‍ ഹാപ്പി വിത്ത് നിസാന്‍ സര്‍വീസ് ക്യാമ്പയിന്‍ ഇന്ന് മുതല്‍

കൊച്ചി: നിസാന്‍- ഡാറ്റ്‌സണ്‍ വാഹനങ്ങളുടെ ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് ക്യാമ്പയിന്‍ ഹാപ്പി വിത്ത് നിസാന്റെ 11ാമത് എഡിഷന്‍ ഡിസംബര്‍ 10 മുതല്‍ 20വരെ നടക്കും. ഈ കാലയളവില്‍ നിസാന്‍- ഡാറ്റ്‌സണ്‍ ഉപഭോക്താക്കള്‍ക്ക് സര്‍വീസിന് ആകര്‍ഷകമായ ഇളവുകളും പ്രത്യേക ഓഫറുകളും ലഭിക്കും. 60 പോയിന്റ് സൗജന്യ വാഹന ചെക്കപ്പും സൗജന്യ കാര്‍ ടോപ്പ് വാഷും അടങ്ങിയതാണ് ഹാപ്പി വിത് നിസാന്‍ ക്യാമ്പയിന്‍. ഇതോടൊപ്പം, വാഹന ആക്‌സസറികള്‍ക്ക് 30 ശതമാനം കിഴിവും ലേബര്‍ ചാര്‍ജ്ജില്‍ 20 ശതമാനം കിഴിവും ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് […]

error: Protected Content !!