കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് ബൈക്ക് റാലി നടത്തി

0
646

കുന്ദമംഗലം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം വനിതാ വിങ് നടത്തിയ ബൈക്ക് റാലി വനിതാ വിങ് ജില്ലാ സെക്രട്ടറി വിജയലക്ഷ്മി നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു,കേരളത്തില്‍ വ്യാപാരി വനിതകള്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു റാലി സംഘടിപ്പിക്കുന്നത്. ജില്ലാ സെക്രട്ടറി ബാപ്പു ഹാജി, മണ്ഡലം വനിത വിങ് പ്രസിഡന്റ് നിമ്മി സജി, മണ്ഡലം സെക്രട്ടറി നാസര്‍ മാവൂരാന്‍, കുന്ദമംഗലം യൂണിറ്റ് സെക്രട്ടറി ടി.മുസ്തഫ,വനിതാ വിങ് നേതാക്കളായ സുമതി അശോകന്‍,സീതാ മനോഹരന്‍ എന്നിവര്‍ സംബന്ധിച്ചു. വിവിധ ഭാഗങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി റാലി കുറ്റിക്കാട്ടൂരില്‍ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here