പതിനൊന്നാമത് എഡിഷന്‍ ഹാപ്പി വിത്ത് നിസാന്‍ സര്‍വീസ് ക്യാമ്പയിന്‍ ഇന്ന് മുതല്‍

0
277

കൊച്ചി: നിസാന്‍- ഡാറ്റ്‌സണ്‍ വാഹനങ്ങളുടെ ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് ക്യാമ്പയിന്‍ ഹാപ്പി വിത്ത് നിസാന്റെ 11ാമത് എഡിഷന്‍ ഡിസംബര്‍ 10 മുതല്‍ 20വരെ നടക്കും. ഈ കാലയളവില്‍ നിസാന്‍- ഡാറ്റ്‌സണ്‍ ഉപഭോക്താക്കള്‍ക്ക് സര്‍വീസിന് ആകര്‍ഷകമായ ഇളവുകളും പ്രത്യേക ഓഫറുകളും ലഭിക്കും.

60 പോയിന്റ് സൗജന്യ വാഹന ചെക്കപ്പും സൗജന്യ കാര്‍ ടോപ്പ് വാഷും അടങ്ങിയതാണ് ഹാപ്പി വിത് നിസാന്‍ ക്യാമ്പയിന്‍. ഇതോടൊപ്പം, വാഹന ആക്‌സസറികള്‍ക്ക് 30 ശതമാനം കിഴിവും ലേബര്‍ ചാര്‍ജ്ജില്‍ 20 ശതമാനം കിഴിവും ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനവും സംതൃപ്തിയും നല്‍കുന്ന പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഹാപ്പി വിത്ത് നിസാന്‍ ക്യാമ്പയിനെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയരക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

നിസാന്‍- ഡാറ്റ്‌സണ്‍ ഉപഭോക്താക്കള്‍ക്ക തങ്ങളുടെ നിലവിലെ വാഹനം നിസാന്‍ കിക്ക്‌സിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഹാപ്പി വിത്ത് നിസാന്‍ ക്യാമ്പയിന്റെ ഭാഗമായി സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here